എ​നി​ക്കും വേ​ണം ക​ല്യാ​ണം!

ഇ​നി​യാ​രും വി​വാ​ഹ​കാ​ര്യ​ത്തക്കു​റി​ച്ച് തി​രക്കേണ്ടെ​ന്നു​ള്ള മ​ട്ടി​ൽ ബോ​ളി​വു​ഡ് നടി ക​ങ്ക​ണ റണൗത്ത് ത​ന്‍റെ ക​ല്യാ​ണം എ​ന്നാ​ണെ​ന്ന് അ​ങ്ങ് പ്ര​ഖ്യാ​പി​ച്ചു. 2019-ൽ ​താ​ൻ വി​വാ​ഹം ക​ഴി​ക്കു​മെ​ന്നാ​ണ് ക​ങ്ക​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ലാ​ക്‌​മെ ഫാ​ഷ​ന്‍ വീ​ക്കി​ല്‍ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ക​ങ്ക​ണ ത​ന്‍റെ വി​വാ​ഹ കാ​ര്യ​ത്തെക്കുറി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ആ​രെ​യാ​ണ് വി​വാ​ഹം ക​ഴി​ക്കു​ക എ​ന്ന​തി​നെക്കുറി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ ക​ങ്ക​ണ ത​യ്യാ​റാ​യി​ല്ല. ഇ​തോ​ടെ പ​പ്പ​രാ​സി​ക​ൾ​ക്ക് ക​ങ്ക​ണ​യു​ടെ പി​ന്നാ​ലെ പാ​യാ​ൻ ഒ​രു കാ​ര​ണം കൂ​ടി​യാ​യി.

വി​വാ​ഹ​ത്തെക്കു​റി​ച്ച് താ​രം മു​ന്നേ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. വി​വാ​ഹി​ത​ര​ല്ലാ​തെ​യും ന​മു​ക്ക് ജീ​വി​ക്കാ​ന്‍ ക​ഴി​യും എ​ന്നാ​ണ് അ​ന്ന് ക​ങ്ക​ണ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ന്ന​ത്തെ കാ​ല​ത്ത് വി​വാ​ഹ​ത്തി​ന് മ​റ്റൊ​ര​ര്‍​ത്ഥ​മാ​ണു​ള്ള​ത്.

സ​മൂ​ഹ​ത്തി​ല്‍ ഒ​രി​ടം ക​ണ്ടെ​ത്താ​നും പ​ണ​ത്തി​നും സ്ത്രീ​ക​ള്‍​ക്ക് പ​രു​ഷ​ന്മാ​രെ ആ​ശ്ര​യി​ക്കേ​ണ്ട എ​ന്നും ത​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന പു​രു​ഷ​നെ​യാ​ണ് സ്ത്രീ ​അ​ന്വേ​ഷി​ക്കു​ന്ന​ത് എ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞി​രു​ന്നു. ഇ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം ഒ​റ്റ​യ​ടി​ക്കാ​ണ് താ​രം പി​ൻ​വ​ലി​ഞ്ഞ​ത്.

Related posts