ഷൈന്‍റെ വിരുന്ന് നാടകം നാട്ടിൽ പാട്ടായി; തന്‍റെ വിരുന്നിന് നാടകം ശരിക്കും നാടകമായിരുന്നെന്ന്; കൊയിലാണ്ടിയിലെ നാടകക്കഥയിങ്ങനെ…

കൊ​യി​ലാ​ണ്ടി: വി​വാ​ഹവീ​ടു​ക​ളി​ൽ ഗാ​ന​മേ​ള​യും ഗ​സ​ലും ഒ​പ്പ​ന​യും നമ്മൾ കണ്ടിട്ടുണ്ട്. എ​ന്നാ​ൽ കീ​ഴൂ​ർ ഷൈ​നു ത​ച്ച​ൻ​കു​ന്നി​ന്‍റെ​യും സി​ജി​യു​ടെ​യും വി​വാ​ഹസ​ൽക്കാ​ര വേ​ള​യി​ൽ ഒ​രു നാ​ട​ക​മാ​യി​രു​ന്നു വി​രു​ന്നു​കാ​രെ കാ​ത്തി​രു​ന്ന​ത്.

നാ​ട​ക​വേ​ദി​ക​ളി​ൽ ദീ​പ നി​യ​ന്ത്ര​ണം ചെ​യ്യാ​റു​ള്ള ഷൈ​നു ത​ന്‍റെ ക​ല്യാ​ണ​ത്തി​ന് അ​വ​ത​രി​പ്പി​ക്കാ​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത് ക്ഷേ​മ​ങ്ക​രി ക​ലാ​വേ​ദി ചേ​മ​ഞ്ചേ​രി അ​വ​ത​പ്പി​ച്ച “അ​ഗ്നി​ച്ചി​ല​മ്പ്’ എ​ന്ന നാ​ട​ക​മാ​യി​രു​ന്നു.

സം​ഘകാ​ല​ത്തെ പ​ഞ്ച​മ​ഹാ​കാ​വ്യ​ങ്ങ​ളി​ൽ പ്ര​ഥ​മ​ ഗ​ണ​നീ​യ​മാ​യ ചി​ലപ്പ​തി​കാ​ര​ത്തി​ലെ ക​ണ്ണ​കി​യെ​യും തു​ട​ർ​ന്ന വ​ന്ന മ​ണിമേ​ഖ​ല എ​ന്ന കാ​വ്യ​ത്തി​ലെ മാ​ധ​വി​യെ ബ​ന്ധി​പ്പി​ക്കു​ന്നതാ​ണ് നാ​ട​ക​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

​ഷൈ​നു ത​ന്നെ ദീ​പനി​യ​ന്ത്ര​ണ​ം നി​ർ​വഹി​ച്ച നാ​ട​കം സം​വി​ധാ​നം ചെ​യ്ത​ത് ദീ​പു തൃ​ക്കോ​ട്ടൂ​രാ​ണ്. ര​ച​ന ഡോ. ​അ​ജി​ത് ബാ​ബു. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ഷൈ​നു​വി​ന്‍റെ വി​വാ​ഹം. നാ​ട​കം കാ​ണാ​ൻ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും നാ​ട​കപ്ര​മി​ക​ളു​മാ​യി നി​ര​വ​ധി പേ​ർ എത്തി.

Related posts