കണ്ണൂരിൽ വീടുകൾ  ചരിഞ്ഞുതാണ സംഭവം;  തകർന്നത് വീടെന്ന സ്വപ്നം;  ഏങ്കിലും ഏറെ വേദനിപ്പിച്ചത്   ചില മാധ്യമങ്ങളിൽ വന്ന തെറ്റായ വാർത്തകൾ; ആറുവർഷമായി പണിയുന്ന  വീടിനെക്കുറിച്ച് രാജാറാമിന്‍റെ വാക്കുകൾ

ത​ളി​പ്പ​റ​ന്പ്: ബാ​ങ്കി​ൽ​നി​ന്ന് ലോ​ണെ​ടു​ത്ത് നി​ർ​മി​ച്ച വീ​ടു​ക​ൾ ത​ക​ർ​ന്ന​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് തൂ​ത്തു​കു​ടി വേ​ലു​ടു​പ്പ​ട്ടി സ്വ​ദേ​ശി​യാ​യ രാ​ജാ​റാ​മും മ​ക്ക​ളും. 52 വ​ർ​ഷ​മാ​യി ക​ണ്ണൂ​രി​ലും ത​ളി​പ്പ​റ​ന്പി​ലും നി​ര​വ​ധി ക​ച്ച​വ​ടം ചെ​യ്തി​രു​ന്നു രാ​ജാ​റാ​മും മ​ക്ക​ളും. 1967ലാ​ണ് രാ​ജാ​റാം ക​ണ്ണൂ​രി​ൽ വ​ന്ന​ത്. ക​ണ്ണൂ​ർ തെ​ക്കി​ബ​സാ​റി​ൽ ആ​ദ്യം തു​ണി​ക്ക​ച്ച​വ​ട​മാ​യി​രു​ന്നു. 1980 ൽ ​ത​ളി​പ്പ​റ​ന്പി​ൽ ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ക​ച്ച​വ​ടം തു​ട​ങ്ങി.

ക​ണ്ണൂ​ർ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​വ​രു​ടെ കൈ​യി​ൽ നി​ന്നും വാ​ങ്ങു​ക​യും അ​വ വേ​ർ​തി​രി​ച്ച് പാ​ല​ക്കാ​ട്, ഗോ​വ, മൈ​സൂ​രു, ബം​ഗ​ളൂ​രു, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു രാ​ജ​റാം മ​ക്ക​ളും.

ഇ​തി​നി​ട​യി​ൽ ത​ളി​പ്പ​റ​ന്പ് ആ​ടി​ക്കു​പാ​റ​യി​ൽ 21 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങു​ക​യും ചെ​യ്തു. മ​ക്ക​ളാ​യ ശെ​ൽ​വ​ൻ, ശ്രീ​നി​വാ​സ​ൻ, ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യം എ​ന്നി​വ​രു​ടെ പേ​രി​ൽ വാ​ങ്ങി​യ സ്ഥ​ല​ത്ത് ര​ണ്ട് ഇ​രു​നി​ല വീ​ടു​ക​ളും പ​ണി​യാ​ൻ തു​ട​ങ്ങി. 2012ലാ​ണ് വീ​ടു​പ​ണി തു​ട​ങ്ങി​യ​ത്.

കൈ​യി​ലു​ണ്ടാ​യി​രു​ന്ന കു​റ​ച്ച് സ​ന്പാ​ദ്യ​വും ബാ​ങ്കി​ൽ​നി​ന്ന് ലോ​ണു​മെ​ടു​ത്താ​ണ് വീ​ട് നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. 90 ശ​ത​മാ​നം വീ​ടി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് ക​ഴി​ഞ്ഞ 29ന് ​ഒ​രു വീ​ട് പൂ​ർ​ണ​മാ​യും മ​റ്റൊ​രു വീ​ട് ഭാ​ഗീ​ക​മാ​യും ത​ക​ർ​ന്ന​ത്. കേ​ര​ള സ്കാ​ർ​പ്പ് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ത​ളി​പ്പ​റ​ന്പ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് രാ​ജാ​റാം.

വീ​ട് ത​ക​ർ​ന്ന​തി​നെ​ക്കാ​ൾ ഏ​റെ വി​ഷ​മി​പ്പി​ച്ച​ത് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​യാ​ണെ​ന്ന് രാ​ജാ​റാം പ​റ​യു​ന്നു. വീ​ട് ത​ക​ർ​ന്ന് വീ​ണ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​യ്യാ​ന്പ​ല​ത്ത് ഇ​വ​ർ​ക്ക് ര​ണ്ട് പ​ടു​കൂ​റ്റ​ൻ മാ​ളി​ക​യു​ണ്ടെ​ന്നും വീ​ടു​ക​ളു​ടെ അ​ടി​ഭാ​ഗ​ത്ത് നി​ര​വ​ധി ര​ഹ​സ്യ അ​റ​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും രാ​ജാ​റാ​മും മ​ക്ക​ളും പ​റ​യു​ന്നു.

വീ​ടി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് ആ​ക്രി​സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നു​ള്ള ഗോ​ഡൗ​ൺ ആ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് വീ​ട് ത​ക​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ട് നി​ർ​മാ​ണ​ത്തി​ന് ചു​ക്കാ​ൻ​പി​ടി​ച്ച എ​ൻ​ജി​നി​യ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് രാ​ജാ​റാ​മും മ​ക്ക​ളും. ത​ളി​പ്പ​റ​ന്പ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​ർ​ഹ​ത​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നാ​ണ് രാ​ജാ​റാ​മി​ന്‍റെ​യും മ​ക്ക​ളു​ടെ​യും ആ​വ​ശ്യം.

Related posts