നെഗറ്റീവ് ആയവര്‍ വീണ്ടും രോഗബാധിതരാവാന്‍ കാരണം ഉറങ്ങിക്കിടക്കുന്ന വൈറസുകള്‍ ഉണരുന്നതോടെ ! കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍ ആശങ്കാജനകം; ലോകാരോഗ്യ സംഘടനയുടെ പുതിയ കണ്ടെത്തല്‍ ആശങ്കാജനകം…

കൊവിഡ് ബാധയെക്കുറിച്ചും വൈറസിനെക്കുറിച്ചും ലോകമെമ്പാടും പഠനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പുതിയ വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതും ആശങ്കയേറ്റുന്നതാണ്.

ഒരിക്കല്‍ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാവുകയല്ല ചെയ്യുന്നത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

എന്നിരുന്നാലും രോഗമുക്തി നേടിയവരില്‍ പലരും പക്ഷെ പൂര്‍ണ്ണമായും വൈറസില്‍ നിന്നും മുക്തി നേടുന്നില്ലെന്നും, നിര്‍ജ്ജീവമായ വൈറസ് അവശിഷ്ടങ്ങള്‍ അവരില്‍ ഉണ്ടാകുമെന്നും ആണ് പുതിയ വിവരം.

ദക്ഷിണ കൊറിയയില്‍ ഇത്തരത്തില്‍ രോഗമുക്തി നേടിയ ഏകദേശം 300 പേര്‍ക്ക് വീണ്ടും കൊറോണ ബാധയുണ്ടായി എന്ന റിപ്പോര്‍ട്ട് നേരത്തേ വന്നിരുന്നു.

ഇത് ശരിയാണെങ്കില്‍, ക്വാറന്റൈന്‍ നിബന്ധനകളില്‍ ഇളവ് വരുത്തുന്നതും, എന്തിന്, ഈ രോഗത്തെ ചെറുക്കാനുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതുപോലും ഒരുപക്ഷെ അസാദ്ധ്യമാകുമായിരുന്നു.

എന്നാല്‍ അത്തരത്തില്‍ പോസിറ്റീവ് കാണിക്കപ്പെടുന്നത് യഥാര്‍ത്ഥ രോഗബാധയല്ലെന്നും നേരത്തെ അതില്‍ അവശേഷിച്ചിട്ടുള്ള വൈറസ് അവശിഷ്ടങ്ങളുമാണെന്നാണ് പുതിയ കണ്ടുപിടുത്തം.

ഒരിക്കല്‍ ശരീരത്തെ ബാധിച്ച വൈറസ്, ആന്റിബോഡികളുടെ സ്വാധീനത്താല്‍ നിര്‍ജ്ജീവമായതിനു ശേഷവും ശരീരത്തില്‍ തുടരാമെന്നും അത്തരത്തിലുള്ള വൈറസുകള്‍ ശരീര സ്രവ പരിശോധനയില്‍ കണ്ടെത്താനാകും എന്നുമാണ് ഒരു പ്രമുഖ വൈറോളജിസ്റ്റ് പറഞ്ഞത്.

ശരീരത്തിലവശേഷിക്കുന്ന നിര്‍ജ്ജീവ വൈറസുകളാണ് ഇവരില്‍ പോസിറ്റീവ് ഫലം കാണിക്കുന്നതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍. എന്നാല്‍ ഇതു സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

അഞ്ചാം പനിക്ക് കാരണമാകുന്ന വൈറസിനെ പോലെ ചില വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കുകയും, ശരീരം രോഗമുക്തമാകുകയും ചെയ്തതിനു ശേഷവും ജീവിതകാലം മുഴുവന്‍ അത്തരത്തിലുള്ള വൈറസുകള്‍ക്കെതിരായ പ്രതിരോധം തുടരും. എന്നാല്‍ മറ്റുചില വൈറസുകളുടെ കാര്യത്തില്‍ അത് സംഭവിക്കുന്നില്ല.

സാര്‍സ് വൈറസുകള്‍ക്കെതിരായ പ്രതിരോധം ഏതാനും മാസങ്ങള്‍ മാത്രമാണ് നീണ്ടു നില്‍ക്കുക. പരമാവധി രണ്ടു വര്‍ഷം വരെയാകാം. അതായത് അതിനു ശേഷം വൈറസ് വീണ്ടും പിടിപെട്ടേക്കാം എന്നു ചുരുക്കം.

പഠനങ്ങളനുസരിച്ച് കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ശരീരം അതിനെതിരായ ആന്റി ബോഡികള്‍ ഉത്പാദിപ്പിച്ചു തുടങ്ങും.

രോഗമുക്തിക്ക് ശേഷം മറ്റൊരുതവണ കൂടി വൈറസ് ബാധിക്കുന്നതിനെ ഇതിന് ചെറുക്കാനാവുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

Related posts

Leave a Comment