കോ​ടി​ക​ളു​ടെ വീസ ത​ട്ടി​പ്പ്; ഒളിവിൽപ്പോയ ക​രു​വ​ഞ്ചാ​ൽ സ്വ​ദേ​ശി സൂരജ് ഹിമാചൽ പ്രദേശിൽ പി​ടി​യി​ൽ

ക​ണ്ണൂ​ർ: കോ​ടി​ക​ളു​ടെ വീസ ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ല​ക്കോ​ട് സ്വ​ദേ​ശി​യെ ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്നും ക്രൈം ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. മു​ഖ്യ​പ്ര​തി ക​രു​വ​ഞ്ചാ​ൽ സ്വ​ദേ​ശി സൂ​ര​ജ് എ​ന്ന ജോ​സ​ഫി​നെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​കെ റീ​ഗ​ൾ എ​ന്ന പേ​രി​ൽ മം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലൂ​ടെ യു​കെ ജോ​ബ് വീ​സ ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി 17 ല​ക്ഷം രൂ​പ വീ​തം വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നാ​യി വാ​ങ്ങി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ശാ​സ്ത്രീ​യ​വും സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള അ ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കു​ളു​വി​ൽ വ​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ച് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ ബി. ​അ​നീ​ഷും സം​ഘ​വും സാ​ഹ​സി​ക​മാ​യി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കേ​ര​ള​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 38 ഉം ​ക​ർ​ണാ​ട​ക​യി​ൽ ര​ണ്ടും കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രേ നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി വി​ദേ​ശ​ത്തും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​ളി​വി​ൽ ക ​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക-​കു​റ്റാ​ന്വേ​ഷ​ണ​വി ഭാ​ഗം തൃ​ശൂ​ർ റേ​ഞ്ച് എ​സ്പി ജോ​സി ചെ​റി​യാ​ൻ, ക​ണ്ണൂ​ർ റേ​ഞ്ച് എ​സ്പി എം.​പി. വി​നോ​ദ്, ഡി​വൈ​എ​സ്പി സി.​കെ. സു​നി​ൽ​കു​മാ​ർ എ ​ന്നി​വ​രാ​ണ് കേ​സി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

10 കേ​സു​ക​ളു​ടെ അ ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ക​ണ്ണൂ​ർ സാ ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ഡി​റ്റ​ക്‌​ടീ​വ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​അ​നീ​ഷ്, എ​സ്ഐ റെ​നി സ്റ്റീ​ഫ​ൻ, സി​പി​ഒ കെ. ​ശ്രീ​രാ​ജ് എ​ന്നി​വ​ർ ചേ ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment