കോടികളുടെ വിസ തട്ടിപ്പു കേസിൽ  വിദേശത്തേക്ക് കടന്ന മുഖ്യപ്രതി റോബിനെ നാട്ടിലെത്തിക്കണം; ഇന്‍റർപോളിന്‍റെ സഹായം തേടി പോലീസ്

കോ​ട്ട​യം: എ​സ്എ​ച്ച​് മൗ​ണ്ട് കേ​ന്ദ്ര​മാ​ക്കി ന​ട​ത്തി വ​ന്ന സ്ഥാ​പ​നം വീസ വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ വി​ദേ​ശ​ത്തുനി​ന്ന് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പോ​ലീ​സ് നീ​ക്കം ആ​രം​ഭി​ച്ചു. കൈ​പ്പു​ഴ ഇ​ട​മ​റ്റം റോ​ബി​ൻ മാ​ത്യു(30)വാ​ണ് ത​ട്ടി​പ്പ് സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ധാ​വി. ഇ​യാ​ൾ കാ​ന​ഡ​യി​ലേ​ക്ക് ക​ട​ന്നു. അ​വി​ടെനി​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​ൻ ഇ​ന്‍റ​ർപോ​ളി​ന്‍റെ സ​ഹാ​യം തേ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ റോ​ബി​ന്‍റെ പി​താ​വ് മാ​ത്യു (60), സ​ഹോ​ദ​ര​ൻ തോ​മ​സ് മാ​ത്യു (32) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡും ചെ​യ്തി​രു​ന്നു. ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ റോ​ബി​ന്‍റെ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച പോ​ലീ​സ് ഞെ​ട്ടി.

ആ​കെ​യു​ള്ള​ത് അ​യ്യാ​യി​രം രൂ​പ മാ​ത്രം. വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ന്ന​തി​നു ത​ലേ​ന്ന് റോ​ബി​ൻ അ​ക്കൗ​ണ്ടി​ൽ​നി​ന്നും 55 ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ചി​രു​ന്നു. ത​ട്ടി​പ്പി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ തു​ക മ​റ്റാ​ർ​ക്കും ന​ൽ​കാ​തെ​യാ​ണ് റോ​ബി​ൻ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് പി​ടി​യി​ലാ​യ​വ​രു​ടെ മൊ​ഴി. വ്യാ​ജ പാ​സ്പോ​ർ​ട്ടാ​ണ് ഇ​യാ​ളു​ടെ കൈ​വ​ശ​മു​ള്ള​തെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ത​ട്ടി​യെ​ടു​ത്ത കോ​ടി​ക​ൾ ഏ​തു രീ​തി​യി​ൽ റോ​ബി​ൻ വി​ദേ​ശ​ത്ത് എ​ത്തി​ച്ചു എ​ന്നാ​ണു പോ​ലീ​സ് ഇ​പ്പോ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.അ​തേ സ​മ​യം കേ​സി​ൽ ര​ണ്ടു പേ​രെ​ക്കൂ​ടി ഇ​ന്ന​ലെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. നാ​ട്ട​കം പ​ള്ളം ക​രി​ന്പി​ൻ​കാ​ല വ​ഴി​യി​ൽ​പ്പ​റ​ന്പി​ൽ ന​വീ​ൻ​കു​മാ​ർ (29), കൊ​ല്ലാ​ട് നാ​ൽ​ക്ക​വ​ല പു​ത്തേ​ട്ട് ജെ​യിം​സ് വ​ർ​ഗീ​സ് (30) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീസ​ർ ഇ​ൻ​സ്പെ​ക്ട​ർ കെ. ​ധ​ന​പാ​ല​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. താ​യ്‌‌ലൻ​ഡി​ലേ​ക്കു ക​ട​ന്ന പ്ര​തി​ക​ളെ ത​ന്ത്ര​പ​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ കു​ടു​ക്കു​ക​യാ​യി​രു​ന്നു.
എ​സ്എ​ച്ച് മൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫി​നി​ക്സ് ക​ണ്‍​സ​ൾ​ട്ട​ൻ​സി ആ​ൻ​ഡ് ട്രാ​വ​ൽ ഏ​ജ​ൻ​സി മു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് കേ​സ്.

Related posts