നിങ്ങളുടെ സന്ദർശനം  ഒരു ജീവൻ ഇല്ലാതാക്കരുത്; അണുബാധ വില്ലനാകുന്നു;  തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തിലെ രോ​ഗി സ​ന്ദ​ർ​ശ​നം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ രോ​ഗി സ​ന്ദ​ർ​ശ​നം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ. ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​നാ​ണ് രോ​ഗി സ​ന്ദ​ർ​ശ​ന​സ​മ​യം. ഈ ​സ​മ​യം മ​റ്റു​ള്ള വാ​ർ​ഡു​ക​ളി​ൽ രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​ അ​തേ ലാ​ഘാ​വ​ത്തോ​ടെ​യാ​ണ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

സ​ന്ദ​ർ​ശ​നം മൂ​ലം രോ​ഗി​ക​ൾ​ക്ക് അ​ണു​ബാ​ധ ഏൽക്കുന്നതായി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഇ​ത് രോ​ഗി​ക​ളു​ടെ നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​കാ​ൻ കാ​ര​ണ​മാ​കു​ന്നു. ര​ണ്ട് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​മാ​ണ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഇ​വി​ടെ ന​വ​ജാ​ത ശി​ശു​ക്ക​ൾ വ​രെ ചി​കി​ത്സ​യി​ലു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൃ​ദ​യ​ശ​സ്ത​ക്രി​യ, ഹൃ​ദ്രോ​ഗം എ​ന്നീ​വി​ഭാ​ഗ​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ളി​ലും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലും ട്രോ​മ കെ​യ​ർ യൂ​ണി​റ്റ് ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും രോ​ഗി സ​ന്ദ​ർ​ശ​ന​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ള്ള​തു​പോ​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലും നി​യ​ന്ത്ര​ണ​മേ​ർ​പ്പ​ടു​ത്ത​ണ​മെ​ന്നാ​ണാ​വ​ശ്യം.

Related posts