മൃഗങ്ങളുടെ കാര്യത്തിൽ നാട്ടുകാർ നിയമം പാലിച്ചു..!   ; കേസിനെ ഭയന്ന്  കിണറ്റിൽ വീണ കാ​ട്ടു​പ​ന്നി​ക​ളെ രക്ഷിക്കാതെ നാട്ടുകാർ; കി​ണ​റ്റി​ൽ വീ​ണ നായയെ രക്ഷിക്കുകയും ചെയ്തു

വ​ട​ക്കാ​ഞ്ചേ​രി: വ​ന​പാ​ല​ക​രെ ഭ​യ​ന്ന് കി​ണ​റ്റി​ൽ വീ​ണ പ​ന്നി​ക​ളെ ര​ക്ഷി​ക്കാ​നാ​കാ​തെ പു​ന്നം​പ​റമ്പ് കാ​ര്യാ​ട് പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​ർ. കാ​ര്യാ​ട് സ്വ​ദേ​ശി വ​ർ​ഗീ​സ്മാ​സ്റ്റ​റു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​ന്പി​ലാ​ണ്സം​ഭ​വം. ഒ​രു വീ​ട്ടു​പ​റ​ന്പി​ലെ പൊ​ട്ടു​കി​ണ​റ്റി​ൽ വീ​ണ ര​ണ്ട് കാ​ട്ടു​പ​ന്നി ക​ളി​ൽ ഒ​ന്ന് ച​ത്തു.

ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് പ​ന്നി​ക​ൾ കി​ണ​റ്റി​ൽ വീ​ണ​തെ​ന്ന് ക​രു​തു​ന്നു. തെ​രു​വ് നാ​യ്ക​ൾ ഓ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ന്നി​ക​ൾ പൊ​ട്ട കി​ണ​റ്റി​ൽ വീ​ണു. ഒ​പ്പം കി​ണ​റ്റി​ൽ ഓ​ടി​ച്ച നാ​യ​യും വീ​ണു. നാ​യ​ക​ളു​ടെ കൂ​ട്ട​മാ​യ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ പ​രി​സ​ര​വാ​സി​ക​ൾ നാ​യ​യേ ര​ക്ഷ​പെ​ടു​ത്തു​ക​യും വ​ന​പാ​ല​ക​രെ ഭ​യ​ന്ന് പ​ന്നി​ക​ളെ ക​ര​ക​യ​റ്റാ​ൻ മ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചു വെ​ങ്കി​ലും വ​ന​പാ​ല​ക​ർ വാ​ഴാ​നി​യി​ൽ നി​ന്ന് എ​ത്തും മു​ന്പേ കാ​ട്ടു​പ​ന്നി​ക​ളി​ൽ ഒ​ര​ണ്ണം ച​ത്തു. തു​ട​ർ​ന്ന് ഇ​ന്നു രാ​വി​ലെ 11 മ​ണി​യോ​ടെ സ്ഥ​ല​ത്തെ​ത്തി​യ വ​ന​പാ​ല​ക​രാ​ണ് ര​ണ്ടു​കാ​ട്ടു​പ​ന്നി​ക​ളെ​യും ക​ര​ക്കെ​ത്തി​ച്ച​ത്.​പി​ന്നീ​ട് ച​ത്ത പ​ന്നി​യെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം വ​ന​ത്തി​ൽ സം​സ്ക്ക​രി​ച്ചു.

Related posts