രാക്ഷസന്‍ എന്ന ചിത്രവും, ചിത്രത്തിലെ തന്റെ അഭിനയവും കയ്യടി നേടി മുന്നേറുമ്പോള്‍ ദുഖവാര്‍ത്ത ആരാധകരുമായി പങ്കുവച്ച്, ചിത്രത്തിലെ നായകന്‍ വിഷ്ണു വിശാല്‍

അടുത്ത കാലത്ത് കണ്ട ഏറ്റവും മനോഹരമായ, ത്രില്ലര്‍ എന്നാണ് രാക്ഷസന്‍ എന്ന സിനിമയെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം തിയറ്ററുകളില്‍ നിറഞ്ഞ കയ്യടി നേടി മുന്നേറുമ്പോള്‍, ചിത്രത്തിലെ നായകനായ വിഷ്ണു വിശാലിനെ സംബന്ധിച്ച് പുറത്തു വരുന്നത് ദുഖകരമായ ഒരു വാര്‍ത്തയാണ്.

വിഷ്ണുവിന്റെ ചിത്രം അഭിനന്ദനങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ താന്‍ വിവാഹമോചനം നേടിയിരിക്കുന്നു എന്ന വാര്‍ത്തയാണ് വിഷ്ണു ആരാധകരുമായി പങ്കുവച്ചത്.

വിഷ്ണു തന്നെയാണ് തന്റെ വിവാഹമോചന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. തങ്ങള്‍ ഇരുവരും ഒരുവര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും എങ്കിലും മകന്റെ രക്ഷിതാക്കളായി തുടരുമെന്നും വിഷ്ണു കുറിപ്പില്‍ പറയുന്നു .

‘പ്രിയപ്പെട്ട സുഹൃത്തുക്കളെ അഭ്യുദയകാംക്ഷികളെ,

ഞാനും രജിനിയും ഒരുവര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ നിയമപരമായി വിവാഹമോചിതരായ കാര്യം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്കൊരു മകനുണ്ട്. അവന് ഞങ്ങള്‍ എപ്പോഴും രക്ഷിതാക്കള്‍ തന്നെയായിരിക്കും. അവന് നല്ലത് മാത്രം നല്‍കുക എന്നതിനാകും ഞങ്ങളുടെ പ്രഥമ പരിഗണന.

ഞങ്ങള്‍ ഒരുമിച്ച് മനോഹരമായ കുറേ വര്‍ഷങ്ങള്‍ ചെലവഴിച്ചു. ഇനിയും നല്ല സുഹൃത്തുക്കളായി പരസ്പരം ബഹുമാനിച്ച് തുടര്‍ന്ന് പോകും. ഞങ്ങളുടെ കുഞ്ഞിനേയും കുടുംബത്തെയും കരുതി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു’-വിഷ്ണു കുറിച്ചു.

Related posts