വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കൽ;പ​തി​നാ​യി​രം പ​ച്ച​ക്ക​റിത്തൈകൾ സൗജന്യമായി വിതരണം ചെയ്തു കഞ്ഞിക്കുഴി കൃഷി ഭവൻ

ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി​യി​ലെ ചാ​ലു​ങ്ക​ൽ ഹ​രി​ത ലീ​ഡ​ർ സം​ഘ​വും ക​ഞ്ഞി​ക്കു​ഴി കൃ​ഷി ഭ​വ​നും ചേ​ർ​ന്ന് നൂ​റ് പേ​ർ​ക്ക് 10000 പ​ച്ച​ക്ക​റി തൈ​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.

വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ’ജീ​വ​നി ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ച്ച​ക്ക​റി​തൈ വി​ത​ര​ണം ന​ട​ന്ന​ത്. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​മ​ധു പ​ച്ച​ക്ക​റി വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​യ്ക്കു​ള​ള അ​വാ​ർ​ഡ് നേ​ടി​യ റോ​സ് സെ​ബാ​സ്റ്റ്യ​നെ യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പാ​ൾ കൃ​ഷി ഓ​ഫീ​സ​ർ ല​താ.​ജി.​പ​ണി​ക്ക​ർ ആ​ദ​രി​ച്ചു.

ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി.​അ​നി​ത, അ​സി.​ഡ​യ​റ​ക്ട​ർ ടി.​ഷീ​ന, കൃ​ഷി ഓ​ഫീ​സ​ർ ജാ​നീ​ഷ് റോ​സ് ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് അം​ഗം സി​ജി സ​ജീ​വ്, വി.​ടി. സു​രേ​ഷ്, ആ​ർ. ര​വി​പാ​ല​ൻ, ആ​ർ. സ​ദാ​ന​ന്ദ​ൻ, ടി.​ജി. സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, ജി.​ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment