ചോദ്യം ഇതാണ്, പക്ഷേ അവര്‍ ഹാജരായില്ല! സി​ദ്ദി​ഖി​ന്‍റെ​യും ബി​ന്ദു പ​ണി​ക്ക​രു​ടെ​യും വി​സ്താ​രം മാ​റ്റി​വച്ചു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ന്‍ സി​ദ്ദി​ഖ്, ന​ടി ബി​ന്ദു പ​ണി​ക്ക​ർ എ​ന്നി​വ​രെ വി​സ്ത​രി​ക്കു​ന്ന​ത് മാ​റ്റി​വച്ചു. പ്രോ​സി​ക്യൂ​ട്ട​ര്‍ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വി​സ്താ​രം മാ​റ്റി​യ​ത്. ബി​ന്ദു പ​ണി​ക്ക​രെ തി​ങ്ക​ളാ​ഴ്ച വി​സ്ത​രി​ക്കും.

സി​ദ്ദി​ഖി​നെ വി​സ്ത​രി​ക്കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. ന​ടി ഭാ​മ​യു​ടെ സാ​ക്ഷി വി​സ്താ​ര​വും വെ​ള്ളി​യാ​ഴ്ച മാ​റ്റി​വെ​ച്ചി​രു​ന്നു.

മൊ​ഴി ന​ൽ​കാ​നാ​യി ഭാ​മ രാ​വി​ലെ കൊ​ച്ചി​യി​ലെ കോ​ട​തി​യി​ല്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും പ്രോ​സി​ക്യൂ​ഷ​ൻ അ​സൗ​ക​ര്യം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​സ്താ​രം മാ​റ്റി​യ​ത്.

മാ​ര്‍​ച്ച് പ​തി​മൂ​ന്നാം തീ​യ​തി​യി​ലേ​ക്കാ​ണ് വി​സ്താ​രം മാ​റ്റി​യ​ത്. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യോ​ട് എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​നു​ണ്ടാ​യി​രു​ന്ന വൈ​രാ​ഗ്യ​ത്തെ​ക്കു​റി​ച്ചാ​ണ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് പ്രൊ​സി​ക്യൂ​ഷ​ൻ മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.

Related posts

Leave a Comment