കണികണ്ടുണർന്ന് മലയാളികൾ. സൂര്യൻ മീനരാശിയിൽനിന്ന് മേടരാശിയിലേക്ക് കടക്കുന്ന ദിവസമാണ് നാം വിഷുവായി കൊണ്ടാടുന്നത്. മലയാള മാസം ചിങ്ങത്തിലാണ് പുതുവർഷം ആരംഭിക്കുന്നതെങ്കിലും, ജ്യോതിശാസ്ത്രപരമായി പലരും പ്രത്യേകിച്ച് മലബാർ മേഖലയിലുള്ളവർ വിഷുവിനെയാണ് പുതുവർഷത്തിന്റെ തുടക്കമായി കാണുന്നത്.
ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിനായി വൻ ഭക്തജന തിരക്ക് ആയിരുന്നു. പുലർച്ചെ 2.50 മുതൽ 3.30 വരെയായിരുന്നു വിഷുക്കണി ക്രമീകരിച്ചിരുന്നത്. ഈ സമയത്ത് എത്തിയ ഭക്തർക്ക് മേൽശാന്തി കൈനീട്ടം നൽകി.
വരും വർഷത്തെ പ്രതീക്ഷകളെ കണിക്കാഴ്ചയിൽ ഒരുക്കി വിഷുവിനെ സ്വീകരിക്കുകയാണ് മലയാളികൾ. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മലയാളികൾ വിഷു ആഘോഷം ഗംഭീരമാക്കി.
