അവധിക്കാലത്ത് പഠിപ്പിച്ചാല്‍ പാഠംപഠിപ്പിക്കുമെന്ന് സര്‍ക്കാര്‍; ഉത്തരവ് സിബിഎസ്സി സ്കൂളുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്കൂളുകള്‍ക്കും ബാധകം

school_260417തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് സ്കൂ​ളു​ക​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​ത് വി​ല​ക്കി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​ത് വി​ല​ക്കി​ക്കൊ​ണ്ട് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ൻ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ പൊ​തു​വി​ദ്യ​ഭ്യാ​സ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി. ഉ​ത്ത​ര​വ് സി​ബി​എ​സ്സി സ്കൂ​ളു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ബാ​ധ​ക​മാ​ക്കും.

മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് സം​സ്ഥാ​ന​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ക​ടു​ത്ത ചൂ​ടും ജ​ല​ക്ഷാ​മ​വും അ​വ​ഗ​ണി​ച്ച് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​താ​യി പ​രാ​തി ല​ഭി​ക്കു​കയും ഇ​ത് സം​ബ​ന്ധി​ച്ച് വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​രു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.

Related posts