മലപ്പുറം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന് യസീന്‍ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ സ്റ്റേഷന് ജാമ്യത്തിൽ വിട്ടയച്ചു.
ഡിവൈഎഫ്ഐ വണ്ടൂര്‍ മേഖലാ സെക്രട്ടറി പി. രജീഷിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ പോലീസില്‍ നല്കിയ പരാതിയിലാണ് യസീനെ അറസറ്റ് ചെയ്തത്.വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അധ്യാപകനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നഗരൂര്‍ സ്വദേശി വി. അനൂപിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വിഎസിന്റെ പേരെടുത്ത് പറയാതെയുള്ള അനൂപിന്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിനെതിരേ വ്യാപകവിമർശനവും ഉയർന്നിരുന്നു.ആറ്റിങ്ങൽ സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് അനൂപ്.