കു​ട്ടി​ക​ൾ യാ​ഥാ​ർ​ഥ്യം പ​ഠ​ന​ത്തി​ലൂ​ടെ മ​ന​സി​ലാ​ക്ക​ണം; വ​ള​ച്ചൊ​ടി​ക്ക​പ്പെ​ട്ട ച​രി​ത്ര​മോ വി​ക​ല​മാ​ക്ക​പ്പെ​ട്ട ശാ​സ്ത്ര നി​ല​പാ​ടു​ക​ളോ കേരളം അം​ഗീ​ക​രി​ക്കില്ല; വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​ഇ​ആ​ർ​ടി പാ​ഠ​ഭാ​ഗ​ങ്ങ​ൾ വെ​ട്ടി മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ര​ളം നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു എ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ​മാ​ന​മാ​യി ഇ​തി​നു മു​ൻ​പും എ​ൻ​സി​ഇ​ആ​ർ​ടി ശാ​സ്ത്ര -സ​മൂ​ഹ​ശാ​സ്ത്ര- ച​രി​ത്ര- രാ​ഷ്ട്രമീ​മാം​സ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് വ്യാ​പ​ക​മാ​യ വെ​ട്ടി​മാ​റ്റ​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു. അ​ന്ന് ആ ​തീ​രു​മാ​ന​ത്തോ​ട് കേ​ര​ളം പ്ര​തി​ക​രി​ച്ച​ത് ഇ​വ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള അ​ഡീ​ഷ​ണ​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യാ​ണ് എ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​ച്ചു.

കു​ട്ടി​ക​ൾ യാ​ഥാ​ർ​ഥ്യം എ​ന്താ​ണെ​ന്ന് പ​ഠ​ന​ത്തി​ലൂ​ടെ മ​ന​സി​ലാ​ക്ക​ണം എ​ന്ന​താ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ട്. വ​ള​ച്ചൊ​ടി​ക്ക​പ്പെ​ട്ട ച​രി​ത്ര​മോ വി​ക​ല​മാ​ക്ക​പ്പെ​ട്ട ശാ​സ്ത്ര നി​ല​പാ​ടു​ക​ളോ സം​സ്ഥാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട് അ​തി​നാ​ൽ ആ ​നി​ല​പാ​ടു​ക​ൾ തു​ട​രു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

എ​ൻ​സി​ഇ​ആ​ർ​ടി പാ​ഠ​ഭാ​ഗ​ങ്ങ​ൾ വെ​ട്ടി മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ളം നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. അ​യോ​ധ്യ​യി​ലെ ബാ​ബ​റി മ​സ്‌​ജി​ദ് ത​ക​ർ​ത്ത​തും ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ൽ മു​സ്‌​ലിം​വി​ഭാ​ഗ​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തും തു​ട​ങ്ങി നി​ര​വ​ധി ച​രി​ത്ര വ​സ്തു​ത​ക​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് മാ​യ്ക്കാ​ൻ ആ​ണ് എ​ൻ​സി​ഇ​ആ​ർ​ടി ശ്ര​മി​ക്കു​ന്ന​ത്.

നേ​ര​ത്തെ​യും ശാ​സ്ത്ര – സ​മൂ​ഹ​ശാ​സ്ത്ര – ച​രി​ത്ര – രാ​ഷ്ട്ര മീ​മാം​സ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് വ്യാ​പ​ക​മാ​യ വെ​ട്ടി​മാ​റ്റ​ലു​ക​ൾ എ​ൻ​സി​ഇ​ആ​ർ​ടി ന​ട​ത്തി​യി​രു​ന്നു. അ​തി​നോ​ട് കേ​ര​ളം പ്ര​തി​ക​രി​ച്ച​ത് ഇ​വ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള അ​ഡീ​ഷ​ണ​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യാ​ണ്.

കു​ട്ടി​ക​ൾ യാ​ഥാ​ർ​ഥ്യം പ​ഠ​ന​ത്തി​ലൂ​ടെ മ​ന​സി​ലാ​ക്ക​ണം എ​ന്ന​താ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ട്. വ​ള​ച്ചൊ​ടി​ക്ക​പ്പെ​ട്ട ച​രി​ത്ര​മോ വി​ക​ല​മാ​ക്ക​പ്പെ​ട്ട ശാ​സ്ത്ര നി​ല​പാ​ടു​ക​ളോ സം​സ്ഥാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ ​നി​ല​പാ​ടു​ക​ൾ തു​ട​രും.

Related posts

Leave a Comment