വി.ടി.ബൽറാമിനു നേരെ സിപിഎമ്മിന്‍റെ കരിങ്കൊടി പ്രതിഷേധവും കല്ലേറും; പ്രവർത്തകരുടെ കല്ലേറിൽ എംഎൽഎയുടെ കാറിന്‍റെ ഗ്ലാസ് തകർന്നു

പാലക്കാട്: തൃത്താല എംഎൽഎ വി.ടി.ബൽറാമിനു നേരെ സിപിഎമ്മിന്‍റെ കരിങ്കൊടി പ്രതിഷേധം. എകെജിക്ക് എതിരായ വിവാദ പരാമർശത്തെ തുടർന്നു ബൽറാം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം നടക്കുന്നുണ്ടെന്നും ഇതിന്‍റെ ഭാഗമാണ് ഇന്നത്തെ സംഭവമെന്നും പോലീസ് അധികൃതർ അറിയിച്ചു.

കരിങ്കൊടി കാണിക്കാനെത്തിയ സിപിഎം പ്രവർത്തകർ നടത്തിയ കല്ലേറിൽ എംഎൽഎയുടെ കാറിന്‍റെ സൈഡ് ഗ്ലാസ് തകർന്നു. ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവിൽ ക്ഷീരസഹകരണ സംഘത്തിന്‍റെ സഹായധന വിതരണം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ബൽറാം.

Related posts