വു​ഷു ചാമ്പ്യ​ൻ​ഷി​പ്പി​ൽ നാടിന് അഭിമാന നേ​ട്ട​വു​മാ​യി ബി​ലാ​ലും റ​ഷാ​ദും; ​ ജമ്മു​വി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ  പ​ങ്കെ​ടു​ക്കാ​ൻ ബി​ലാ​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് യോ​ഗ്യ​തയും നേടി

തൊ​ട്ടി​ൽ​പാ​ലം : തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന സം​സ്ഥാ​ന വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മി​ന്നും നേ​ട്ട​വു​മാ​യി കാ​യ​ക്കൊ​ടി സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടി​ന്ന​ഭി​മാ​ന​മാ​യി. ച​ങ്ങ​രം​കു​ള​ത്തെ ബി​ലാ​ൽ അ​ബ്ദു​ൽ ല​ത്തീ​ഫും ഞേ​ണോ​ൽ താ​ഴെ​യി​ലെ മു​ഹ​മ്മ​ദ് താ​ജു റ​ഷാ​ദു​മാ​ണ് അ​ഭി​മാ​ന നേ​ട്ടം പൊ​രു​തി നേ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ബി​ലാ​ൽ സ്വ​ർ​ണ​വും റ​ഷാ​ദ് വെ​ള്ള​യും ക​ര​സ്ഥ​മാ​ക്കി. യൂ​ണി​വേ​ഴ്സ​ൽ സ്പോ​ർ​ട്സ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ ഹാ​ഫി​സ് കെ.​വി​യു​ടെ കീ​ഴി​ൽ ആ​യോ​ധ​ന ക​ല​ക​ൾ പ​രീ​ശീ​ലി​ക്കു​ക​യാ​ണ് ഇ​രു​വ​രും.

മാ​ർ​ച്ച് 27 മു​ത​ൽ 31 വ​രെ ജ​മ്മു​വി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ സ്വ​ർ​ണ്ണ​മെ​ഡ​ൽ നേ​ട്ട​ത്തോ​ടെ ബി​ലാ​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് യോ​ഗ്യ​ത നേ​ടി. കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​ൽ ബി​ലാ​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യി​രു​ന്നു. ക​ണ്ണൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന ജു​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മു​ഹ​മ്മ​ദ് താ​ജു റ​ഷാ​ദ് വെ​ങ്ക​ല മെ​ഡ​ലും നേ​ടി. കാ​യ​ക്കൊ​ടി ഹൈ​സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും.

Related posts