കോവിഡ് രോഗ പ്രതിരോധത്തിനായി വിതരണം ചെയ്യാനിരുന്ന ഔഷധം നിരോധിക്കപ്പെട്ടത്;  പഞ്ചായത്തിന് മരുന്നത് നൽകിയത് വ്യാജ മരുന്ന് നിർമ്മാണത്തിന് കേസിൽപ്പെട്ട കമ്പനിയും


അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗ ​പ്ര​തി​രോ​ധ​ത്തി​നാ​യി അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം ചെ​യ്യാ​നി​രു​ന്ന ഔ​ഷ​ധം നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും ഡ്ര​ഗ് ക​ൺ​ട്രോ​ള​റു​ടെ അ​നു​മ​തി ഇ​ല്ലാ​ത്ത​താ​ണെ​ന്നും ജി​ല്ലാ ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ജി​ല്ലാ നേ​തൃ​ത്വം .

ഈ ​വി​വ​രം മു​മ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നെ​ന്നും ഔ​ഷ​ധം വി​ത​ര​ണം ചെ​യ്യാ​നു​ള്ള നീ​ക്കം വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു.

കേ​ര​ള ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​ത്ത ഔ​ഷ​ധം ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​യി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പി​ന്മാ​റ​ണ​മെ​ന്നും വ്യാ​ജ ഔ​ഷ​ധ നി​ർ​മാണം ന​ട​ത്തു​ന്ന സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ഡോ. ​എ. സൈ​നു​ലാ​ബ്ദി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 1000 കു​ടും​ബ​ങ്ങ​ളി​ലാ​ണ് മ​രു​ന്നി​ന്‍റെ പ​രീ​ക്ഷ​ണം ന​ട​ത്താ​നി​രു​ന്ന​ത്. ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ഹാ​രി​സ് നി​ർ​വ​ഹി​ച്ചി​രു​ന്നു.

അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വ​ള​ഞ്ഞ​വ​ഴി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ആ​യൂ​ർ​വേ​ദ സ്ഥാ​പ​ന​ത്തി​ന്‍റെ ഇ​മ്മ്യൂ​ണി​റ്റി ബൂ​സ്റ്റ​ർ പൗ​ഡ​റാ​ണ് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. 100 ഗ്രാം ​പൗ​ഡ​ർ 5 ലി​റ്റ​ർ വെ​ള്ള​ത്തി​ലാ​ക്കി ക​ഴി​ക്കാ​നാ​യി​രു​ന്നു നി​ർ​ദ്ദേ​ശം.

ഇ​ത് കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് സ്ഥാ​പ​നം പ​റ​യു​ന്ന​ത്. 100 ഗ്രാം ​പൗ​ഡ​റി​ന് 5999 രൂ​പ​യാ​ണ് വി​ല. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വി​വി​ധ വാ​ർ​ഡു​ക​ളി​ലെ 1000 കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

​ആയൂ​ർ​വേ​ദ വ​കു​പ്പി​ന്‍റെ അ​നു​മ​തി തേ​ടാ​തെ​യാ​ണ് ജ​ന​ങ്ങ​ളി​ൽ മ​രു​ന്നി​ന്‍റെ പ​രീ​ക്ഷ​ണം ന​ട​ത്താ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്.വ്യാ​ജ​മ​രു​ന്ന് നി​ർ​മ്മാ​ണം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി ഈ ​സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്.

പ്ര​മേ​ഹ​ത്തി​ന് ദി​വ്യ ഔ​ഷ​ധം ക​ണ്ടു​പി​ടി​ച്ചെ​ന്ന പ്ര​ച​ാര​ണം ന​ട​ത്തി നി​ര​വ​ധി രോ​ഗി​ക​ളാ​ണ് വ​ഞ്ചി​ക്ക​പ്പെ​ട്ട​ത്. തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു​മാ​യി സ്ഥാ​പ​നം വീ​ണ്ടും രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.

Related posts

Leave a Comment