കോ​വി​ഡി​നൊ​പ്പം എ​ലി​പ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും; ചേ​ര്‍​ത്ത​ല​യി​ല്‍ ആ​ശ​ങ്ക​ക​ള്‍ വി​ട്ടൊ​ഴി​യു​ന്നി​ല്ല


ചേ​ർ​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ല്‍ കോ​വി​ഡി​നൊ​പ്പം എ​ലി​പ്പ​നി​യും ഡ​ങ്കി​പ്പ​നി​യും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക​ക​ള്‍ വി​ട്ടൊ​ഴി​യു​ന്നി​ല്ല.

തി​ങ്ക​ളാ​ഴ്ച താ​ലൂ​ക്കി​ൽ 344 പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റി​വാ​യി. ഇ​തി​നി​ട​യി​ല്‍ ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ എ​ലി​പ്പ​നി ബാ​ധി​ച്ച് വി​ട്ട​മ്മ മ​രി​ച്ചു.

ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ​ക്ക് ഡ​ങ്കി​പ്പനി സ്ഥി​രീ​ക​രി​ച്ച​തും ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച വാ​ർ​ഡു​ക​ളി​ൽ ഫോ​ഗി​ങ്ങ് അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​ണി​റ്റും പ്ര​തി​രോ​ധ പ്ര​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്‌.

കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞു വ​ന്നി​രു​ന്ന ന​ഗ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച 37 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്. നി​ല​വി​ൽ ന​ഗ​ര​ത്തി​ൽ 328 രോ​ഗി​ക​ളാ​ണു​ള്ള​ത്.

വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് ഇന്നുമു​ത​ൽ വാ​ർ​ഡു​ക​ളി​ൽ ആ​ന്‍റിജ​ൻ പരിശോധന ആ​രം​ഭി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment