ഇവരുടെ ബുരുദ സർട്ടിഫിക്കറ്റുകൾക്ക് പേപ്പർ വിലപോലുമില്ല..! വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി; പത്തനംതിട്ട സെന്‍റ് ജോൺസും വ്യാജ വാഴ്സിറ്റി

സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 21 വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക യു​ജി​സി പു​റ​ത്തു​വി​ട്ടു. പ​ത്ത​നം​തി​ട്ട​യി​ലെ സെ​ന്‍റ് ജോ​ണ്‍സ് സ​ർ​വ​ക​ലാ​ശാ​ല പ​ട്ടി​ക​യി​ലു​ണ്ട്.

ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും അ​ധി​കം വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ട്ടി​ക​യി​ൽപെ​ടു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് യാ​തൊ​രു ത​ര​ത്തി​ലു​ള്ള ബി​രു​ദ​വും ന​ൽ​കാ​ൻ അ​നു​മ​തി​യി​ല്ലെ​ന്ന് യു​ജി​സി വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ആ​ൻ​ഡ് ഫി​സി​ക്ക​ൽ ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്, ദ​രി​യാ​ഗ​ഞ്ച് കൊ​മേ​ഴ്സ്യ​ൽ യൂ​ണി​വേ​ഴ്സി​റ്റി ലി​മി​റ്റ​ഡ്, യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി, വൊ​ക്കേ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി, എ​ഡി​ആ​ർ സെ​ൻ​ട്രി​ക് ജു​ഡീ​ഷ്യ​ൽ യൂ​ണി​വേ​ഴ്സി​റ്റി, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, വി​ശ്വ​ക​ർ​മ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി ഫോ​ർ സെ​ൽ​ഫ് എം​പ്ലോ​യ്മെ​ന്‍റ്, അ​ധ്യാ​ത്മി​ക് വി​ശ്വ​വി​ദ്യാ​ല​യ എ​ന്നി​വ​യാ​ണ് ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ട്ട് വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഗാ​ന്ധി ഹി​ന്ദി വി​ദ്യാ​പീ​ഠ്, നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഇ​ല​ക്ട്രോ കോം​പ്ല​ക​്സ് ഹോ​മി​യോ​പ്പ​തി, നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് യൂ​ണി​വേ​ഴ്സി​റ്റി, ഭാ​ര​തീ​യ ശി​ക്ഷാ പ​രി​ഷ​ത് എ​ന്നി​വ​യാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

ക​ർ​ണാ​ട​ക​ത്തിലെ ബ​ൽഗാ​വി സ​ർ​ക്കാ​ർ വേ​ൾ​ഡ് ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി, മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ജാ അ​റ​ബി​ക് യൂ​ണി​വേ​ഴ്സി​റ്റി, ബം​ഗാ​ളി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ട് ഓ​ഫ് ആ​ൾ​ട്ട​ർ​നേ​റ്റീ​വ് മെ​ഡി​സി​ൻ, ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ട് ഓ​ഫ് ആ​ൾ​ട്ട​ർ​നേ​റ്റീ​വ് മെ​ഡി​സി​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച്, ഒ​ഡീ​ഷ​യി​ലെ ന​വ​ഭാ​ര​ത് ശി​ക്ഷാ പ​രി​ഷ​ത്, നോ​ർ​ത്ത് ഒ​ഡീ​ഷ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി, പു​തു​ച്ചേ​രി​യി​ലെ ശ്രീ ​ബോ​ധി അ​ക്കാ​ഡ​മി ഓ​ഫ് ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ, ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക്രൈ​സ്റ്റ് ന്യൂ ​ടെ​സ്റ്റാ​മെ​ന്‍റ് ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​യും പ​ട്ടി​ക​യി​ലു​ണ്ട്.

Related posts

Leave a Comment