സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് വ്യാ​ജ​പ്ര​ചാ​ര​ണം; ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ; . വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ

മ​ട്ട​ന്നൂ​ർ: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ ജ​ന​ങ്ങ​ളി​ൽ ഭീ​തി​യും ആ​ശ​ങ്ക​യും പ​ര​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. ‘നെ​ല്ലൂ​ന്നി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റു​, നാ​ളെ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഹ​ർ​ത്താ​ൽ’ എ​ന്നു​മു​ള്ള വ്യാ​ജ​വാ​ർ​ത്ത​യാ​ണ് ഏ​റ്റ​വും അ​വ​സാ​ന​ത്തെ പ്ര​ചാ​ര​ണം. രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ട്ടേ​റ്റു​വെ​ന്നും മ​രി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തേ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ന്നി​രു​ന്നു.

ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ൾ വാ​ട്‌​സാ​പ്പി​ലും ഫെ​യ്സ്ബു​ക്കി​ലു​മാ​ണു വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​ത്ര​മോ​ഫീ​സു​ക​ളി​ലേ​ക്കു ഫോ​ണു​ക​ൾ പ്ര​വ​ഹി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​കം ന​ട​ന്നു​വോ, ഹ​ർ​ത്താ​ലു​ണ്ടോ തു​ട​ങ്ങി​യ​വ​യാ​ണ് എ​ല്ലാ​വ​ർ​ക്കും അ​റി​യേ​ണ്ട​ത്. ഇ​ന്ന​ലെ രാ​ത്രി മു​ത​ലാ​ണു നെ​ല്ലൂ​ന്നി​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റു​വെ​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ നി​ഖി​ലി​നു നെ​ല്ലൂ​ന്നി​യി​ൽ വ​ച്ചു വെ​ട്ടേ​റ്റി​രു​ന്നു. സ​മാ​ധാ​നം നി​ല​നി​ല്ക്കു​ന്ന പ്ര​ദേ​ശ​ത്തു സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണു വാ​ട്സാ​പ്പ് പ്ര​ചാ​ര​ണ​മെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Related posts