കോ​ത​മം​ഗ​ല​ത്ത് വീട്ടിൽ വ്യാജമദ്യ നിർമാണം; മുൻ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോ​ത​മം​ഗ​ലം: വീ​ട്ടി​ൽ വ്യാ​ജ​മ​ദ്യം നി​ർ​മി​ച്ച് വി​ല്പ​ന ന​ട​ത്തി​വ​ന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ എ​ക്സൈ​സ് പി​ടി​യി​ൽ. ക​റു​ക​ടം ശ്രി​നി​ല​യം വീ​ട്ടി​ൽ ശ്രീ​കു​മാ​ർ (44)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ ന​ട​ത്തി​യ എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

20 ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വും 15 ലി​റ്റ​ർ ഗോ​വ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും ചാ​രാ​യ​ത്തി​ൽ നി​റം ക​ല​ർ​ത്തി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​ത്തി​ന്‍റെ അ​ര ലി​റ്റ​ർ ബോ​ട്ടി​ലു​ക​ളി​ൽ നി​റ​ച്ച അ​ഞ്ച് ലി​റ്റ​ർ മ​ദ്യ​വും പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു. അ​ര ലി​റ്റ​റി​ന്‍റെ 170 ബോ​ട്ടി​ലു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത് വ്യാ​ജ​മ​ദ്യം നി​റ​ച്ച് വി​ല്പ​ന ന​ട​ത്താ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​നാ​യി​രു​ന്ന ഇ​യാ​ളെ കേ​സി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാണ് സ​ർ​വീ​സി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ടത്. ക​റു​ക​ടം അ​മ്പ​ലം പ​ടി​യി​ൽ പ്ര​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കും ചോ​ദ്യം ചെ​യ്യ​ലി​നും ശേ​ഷ​മേ കൂ​ടു​ത​ൽ പ്ര​തി​ക​ൾ കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ വ്യ​ക്ത മാ​കു​ക​യു​ള്ളു എ​ന്ന് എ​ക്സൈ​സ് സം​ഘം വ്യ​ക്ത​മാ​ക്കി.

എ​ക്സൈ​സ് എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ എ.​എ​സ്. ര​ഞ്ജി​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് സി.​ഐ ജി.​സു​രേ​ഷ്, റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ടി.​ഡി. സ​ജീ​വ്, കു​ട്ട​മ്പു​ഴ ഇ​ൻ​സ്പെ​ക്ട​ർ സാ​ബു ജേ​ക്ക​ബ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​വി. സ​ലിം, ഇ.​എ​സ്. ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Related posts