വ്യാ​ജ​രേ​ഖ, തട്ടിപ്പ്: സ​ബ് ര​ജി​സ്ട്രാ​ർക്കും ആറുപേർക്കുമെതിരേ കേസെടുക്കും; എ​​​റ​​​ണാ​​​കു​​​ളം സ്വ​​ദേ​​ശി​​നി തു​​​മ്പ​​​ശേ​​​രി റോ​​​സ്‌​​​മേ​​​രി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​ണ് നടപടി

ത​​​ളി​​​പ്പ​​​റ​​​മ്പ്: ആ​​​ള്‍​മാ​​​റാ​​​ട്ട​​​ത്തി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര​​​ത്തെ കോ​​​ടി​​​ക​​​ൾ വി​​ല​​മ​​തി​​ക്കു​​ന്ന ഭൂ​​​മി ത​​​ട്ടി​​​യെ​​​ടു​​​ത്ത​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ല്‍ സ​​​സ്‌​​​പെ​​​ന്‍​ഷ​​​നി​​​ലു​​​ള്ള സ​​​ബ് ര​​​ജി​​​സ്ട്രാ​​​റു​​​ള്‍​പ്പെ​​​ടെ ഏ​​​ഴു​ പേ​​​ര്‍​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ന്‍ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. എ​​​റ​​​ണാ​​​കു​​​ളം സ്വ​​ദേ​​ശി​​നി തു​​​മ്പ​​​ശേ​​​രി റോ​​​സ്‌​​​മേ​​​രി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​ണ് ഏ​​​ഴു​​​പേ​​​ര്‍​ക്കെ​​​തി​​​രേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​ൻ മ​​​ജി​​​സ്ട്രേ​​​റ്റ് നി​​​കേ​​​ഷ്‌​​​കു​​​മാ​​​ര്‍ ത​​​ളി​​​പ്പ​​​റ​​​മ്പ് പോ​​​ലീ​​​സി​​​നു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.

സ്ഥ​​​ലം വാ​​​ങ്ങി​​​യെ​​​ന്നു പ​​​റ​​​യു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്തെ കാ​​​ര​​​യി​​​ല്‍ മു​​​ത്ത​​​ലി​​​ബ്, മാ​​​ട്ടൂ​​​ല്‍ നോ​​​ര്‍​ത്തി​​​ലെ കൊ​​​യ​​​ക്ക​​​ര പു​​​തി​​​യ​​​പു​​​ര​​​യി​​​ല്‍ കെ.​​​പി.​ അ​​​ബ്ദു​​​ള്‍ സ​​​ത്താ​​​ര്‍, ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍ എ.​ ​​പു​​​രു​​​ഷോ​​​ത്ത​​​മ​​​ന്‍, സ​​​ബ് ര​​​ജി​​​സ്ട്രാ​​ർ പി.​​​വി. ​വി​​​നോ​​​ദ്കു​​​മാ​​​ര്‍, ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ സ​​​മ​​​യ​​​ത്ത് റോ​​​സ്‌​​​മേ​​​രി​​​യെ തി​​​രി​​​ച്ച​​​റി​​​ഞ്ഞു സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ മാ​​​ടാ​​​യി​​യി​​​ലെ എ.​ ​​രാ​​​ജേ​​​ന്ദ്ര​​​ന്‍, ക​​​ല്യാ​​​ശേ​​​രി​​​യി​​​ലെ ക​​​ള​​​ത്തി​​​ൽ ദീ​​​പ, ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ കൊ​​​ഴു​​​ക്ക​​​ൽ ഇ​​​സ്മ​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യാ​​​ണ് കേ​​​സ്. കേ​​സി​​ൽ ആ​​രോ​​പ​​ണ​​വി​​ധേ​​യ​​നാ​​യ സ​​​ബ് ര​​​ജി​​​സ്ട്രാ​​​ർ പി.​​​വി. വി​​​നോ​​​ദ് കു​​​മാ​​​ർ ക​​ഴി​​ഞ്ഞ മാ​​സം 14നാ​​​ണ് കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യ​​​തും സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യ​​​തും.

പ​​രാ​​തി ന​​ൽ​​കി​​യ റോ​​​സ്‌​​​മേ​​​രി ഇ​​​പ്പോ​​​ൾ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലാ​​​ണു സ്ഥി​​​ര​​​താ​​​മ​​​സം. ത​​​ളി​​​പ്പ​​​റ​​​മ്പ് – ശ്രീ​​​ക​​​ണ്ഠ​​​പു​​​രം സം​​​സ്ഥാ​​​ന പാ​​​ത​​​യി​​​ലെ കു​​​റു​​​മാ​​​ത്തൂ​​​ര്‍ വ്യ​​​വ​​​സാ​​​യ​​​മേ​​​ഖ​​​ല​​​യി​​​ല്‍ റോ​​​സ്‌​​​മേ​​​രി​​​ക്കു പൂ​​​ര്‍​വ​​സ്വ​​​ത്താ​​​യി ല​​​ഭി​​​ച്ച ഏ​​​ഴേ​​​കാ​​​ൽ ഏ​​ക്ക​​ർ ഭൂ​​​മി​​​യു​​​ണ്ട്. ഈ ​​​ഭൂ​​​മി സെ​​​ന്‍റി​​​ന് 60,000 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ കാ​​​ര​​​യി​​​ൽ മു​​​ത്ത​​​ലി​​​ബി​​​നു വി​​​ൽ​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

ഒ​​​രു കോ​​​ടി രൂ​​​പ മു​​​ന്‍​കൂ​​​റാ​​​യി ല​​​ഭി​​​ച്ച​​​ശേ​​​ഷം എ​​​ഗ്രി​​​മെ​​​ന്‍റ് എ​​​ഴു​​​താ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​രു​​​കൂ​​​ട്ട​​​രു​​​ടെ​​​യും ധാ​​​ര​​​ണ. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 2017 മാ​​​ര്‍​ച്ച് 18ന് ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് ന​​​ല്‍​കി. ശേ​​​ഷി​​​ച്ച അ​​​ഡ്വാ​​​ന്‍​സ് തു​​​ക ഉ​​​ട​​​ൻ ന​​​ല്‍​കാ​​​മെ​​​ന്നു​​പ​​​റ​​​ഞ്ഞു മു​​ങ്ങി​​​യ ഇ​​​വ​​​രെ​​​ക്കു​​​റി​​​ച്ചു പി​​​ന്നീ​​ട് വി​​​വ​​​ര​​​മൊ​​​ന്നുംല​​​ഭി​​​ച്ചി​​​ല്ല.

മാ​​​സ​​​ങ്ങ​​​ള്‍​ക്കു​​​ശേ​​​ഷം കു​​​ടി​​​ക്ക​​​ടം പ​​​ക​​​ര്‍​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ്, വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ച്ച് റോ​​​സ്‌​​​മേ​​​രി​​​യു​​​ടെ സ്ഥ​​​ലം ത​​​ളി​​​പ്പ​​​റ​​​മ്പ് സ​​​ബ് ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫീ​​​സി​​​ല്‍വ​​​ച്ച് ‘വി​​​റ്റ​​​താ​​​യി’ അ​​​റി​​​യു​​​ന്ന​​​ത്. 36 വ​​​ര്‍​ഷം മു​​​മ്പാ​​​ണു റോ​​​സ്‌​​​മേ​​​രി അ​​​വ​​​സാ​​​ന​​​മാ​​​യി ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ​​​ത്തി​​​യ​​​ത്.

എ​​ന്നാ​​ൽ, റോ​​​സ്‌​​​മേ​​​രി 2016 ഒ​​​ക്ടോ​​​ബ​​​ര്‍ ഒ​​​ന്നു​​​മു​​​ത​​​ല്‍ 2017 ഏ​​​പ്രി​​​ല്‍ നാ​​​ലു​​​വ​​​രെ വി​​​വി​​​ധ തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ത​​​ളി​​​പ്പ​​​റ​​​മ്പ് ര​​​ജി​​​സ്ട്രാ​​ര്‍ ഓ​​​ഫീ​​​സി​​​ലെ​​​ത്തി സ്ഥ​​​ലം കൈ​​​മാ​​​റി​​​യെ​​​ന്നാ​​​ണു രേ​​​ഖ​​യി​​ലു​​ള്ള​​ത്. ആ​​​ധാ​​​ര​​​ങ്ങ​​​ളി​​​ല്‍ റോ​​​സ്‌​​​മേ​​​രി​​​യു​​​ടേ​​ത് എ​​ന്ന​​പേ​​രി​​ൽ ഒ​​​ട്ടി​​​ച്ച ഫോ​​​ട്ടോ മ​​​റ്റാ​​​രു​​​ടേ​​​തോ ആ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണു റോ​​​സ്‌​​​മേ​​​രി ത​​​ളി​​​പ്പ​​​റ​​​മ്പ് ജു​​​ഡീ​​​ഷ​​​ല്‍ ഒ​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ർ​​​ജി ഫ​​​യ​​​ല്‍ചെ​​​യ്ത​​​ത്.

Related posts