എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​ന്‍റെ മ​ര​ണം; കീഴടങ്ങിയ പോലീസുകാരെ റിമാന്‍റ് ചെയ്ത് കോടതി

പാ​ല​ക്കാ​ട്: ക​ല്ലേ​ക്കാ​ട് എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നാ​യ കു​മാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളാ​യ ഏ​ഴ് പോലീ​സു​കാ​ർ കീ​ഴ​ട​ങ്ങി. പാ​ല​ക്കാ​ട് ക്രൈം​ബ്രാ​ഞ്ച് എ​സ്പി​ക്കു മു​ന്നി​ലെ​ത്തി​യാ​ണ് ഇ​വ​ർ കീ​ഴ​ട​ങ്ങി​യ​ത്. ഒ​രു എ​എ​സ്ഐ​യും സിപിഒ​മാ​രാ​യ അ​ഞ്ചുപേ​രും ഒ​രു സീ​നി​യ​ർ സി​വി​ൽ ഓ​ഫീ​സ​റു​മാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. വൈ​കീ​ട്ടോ​ടെ പാ​ല​ക്കാ​ട് ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

ആ​ത്മ​ഹ​ത്യാ പ്രേ​ര​ണക്കുറ്റം ചു​മ​ത്തി​യ ഇ​വ​രെ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. കേ​സി​ൽ ക്യാ​ന്പ് മു​ൻ ഡ​പ്യൂ​ട്ടി ക​മൻ​ഡ​ാന്‍റ് സു​രേ​ന്ദ്ര​നെ നേര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി.ജൂ​ലൈ 25 നാ​ണ് അ​ഗ​ളി സ്വ​ദേ​ശി​യും ആ​ദി​വാ​സി​യു​മാ​യ കു​മാ​റി​നെ ല​ക്കി​ടി റ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ം ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഭാ​ര്യ​യും കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​നും പോ​ലീ​സി​ലെ ഉ​ന്ന​ത​ർ​ക്കെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തോ​ടെ കേ​സ​ന്വേ​ഷി​ക്കാ​ൻ സ്പെ​ഷൽ ബ്രാ​ഞ്ച് ഡിവൈ​എ​സ്പി​യെ സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. അ​സ്വ​ാഭാ​വി​ക മ​ര​ണം എ​ന്ന​തി​ൽനി​ന്നു​ മാ​റി, കു​മാ​റി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ഏ​ഴു പോലീ​സു​കാ​ർ​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മം, മോ​ഷ​ണം, ഭ​വ​ന​ഭേ​ദ​നം എ​ന്നീ വ​കു​പ്പു​ക​ൾ​ക്കു പു​റ​മേ ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ​ക്കു​റ്റം കൂ​ടി ചു​മ​ത്തി അ​ന്വേ​ഷ​ണ​സം​ഘം കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘം ഒ​റ്റ​പ്പാ​ല​ത്തെ​ത്തി കു​മാ​റി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന സ​ജി​നി​യി​ൽനി​ന്നും അ​മ്മ​യി​ൽ നി​ന്നും വീ​ണ്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് കേ​സ്. ഒ​റ്റ​പ്പാ​ലം കോ​ട​തി​യി​ൽനി​ന്നു കു​മാ​റി​ന്‍റെ കേ​സു​മാ​യി ബ​ന്ധ​പ്പട്ട രേ​ഖ​ക​ൾ അ​ട​ക്കം മ​ണ്ണാ​ർ​ക്കാ​ട്ടെ പ്ര​ത്യേ​ക കോ​ട​തി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

Related posts