വൈ​റ്റി​ല പാ​ലം തു​റ​ന്ന സം​ഭ​വം; മൂ​ന്നു പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വൈ​റ്റി​ല മേ​ല്‍​പ്പാ​ലം തു​റ​ന്ന സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​രെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മ്മ​നം സ്വ​ദേ​ശി ആ​ല്‍​വി​ന്‍ ആ​ന്‍റ​ണി, ക​ള​മ​ശേ​രി സ്വ​ദേ​ശി സാ​ജ​ന്‍, മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ഷ​ക്കീ​ര്‍ അ​ലി എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ അ​ന്യാ​യ​മാ​യി കൂ​ട്ടം ചേ​ര​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ഇ​വ​രു​ടെ മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റം.

അ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ നാ​ല് വി ​ഫോ​ര്‍ കൊ​ച്ചി പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. പാ​ലം അ​ന​ധി​കൃ​ത​മാ​യി തു​റ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് വൈ​റ്റി​ല​യി​ലും കു​ണ്ട​ന്നൂ​രും പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​രു​പാ​ല​ങ്ങ​ളു​ടെ സ​മീ​പ​ത്തും ഗ​താ​ഗ​ത നി​യ​ന്ത്ര​ങ്ങ​ള്‍​ക്കു​ള്‍​പ്പെ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ജോ​ലി​ക്കു നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ വീ​ണ്ടും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ കോ​ണ്‍​ക്രീ​റ്റ് ബാ​രി​ക്കേ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു പാ​ല​ങ്ങ​ള്‍ അ​ട​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം അ​റ​സ്റ്റ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി വി ​ഫോ​ര്‍ കൊ​ച്ചി നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി. രാ​ഷ്ട്രീ​യ മേ​ലാ​ള​ന്മാ​ര്‍​ക്ക് വേ​ണ്ടി​യാ​ണു പോ​ലീ​സി​ന്‍റെ അ​റ​സ്റ്റ് ന​ട​പ​ടി.

പാ​ലം തു​റ​ന്ന സം​ഭ​വം സം​ഘ​ന​യു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​ന്‍ ഏ​തോ രാ​ഷ്ട്രീ​യ കു​ബു​ദ്ധി​ക​ള്‍ കാ​ണി​ച്ച ഗൂ​ഢ​ത​ന്ത്ര​മാ​ണി​തെ​ന്നും വി ​ഫോ​ര്‍ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

പാ​ല​ത്തി​ന്‍റെ ഭാ​ര പ​രി​ശോ​ധ ഉ​ള്‍​പ്പെ​ടെ പ​ണി പൂ​ര്‍​ത്തി​യാ​യി​ട്ടും ഉ​ദ്ഘാ​ട​നം നീ​ട്ടി​കൊ​ണ്ടു പോ​യ​തി​നു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കെ​തി​രേ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സം​ഘ​ട​ന നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment