ചൂട് കനത്തു; ജലാശങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നു; മത്സ്യ-നെൽ കർഷകർ പ്രതിസന്ധിയിൽ

അ​മ്പ​ല​പ്പു​ഴ: ചൂ​ട് ക​ന​ത്ത​തോ​ടെ കു​ള​ങ്ങ​ളും തോ​ടു​ക​ളും വ​റ്റു​ന്നു, കാ​ർ​ഷി​ക മേ​ഖ​ല​ പ്ര​തി​സ​ന്ധി​യി​ൽ. മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന ചെ​റു​കി​ട​ക​ർ​ഷ​ക​രാ​ണ് ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. തോ​ടു​ക​ളും കു​ള​ങ്ങ​ളും വ​റ്റി​യ​തോ​ടെ മ​ത്സ്യം ച​ത്തു​പൊ​ങ്ങു​ക​യാ​ണ്. കോ​ഴി​വേ​സ്റ്റു​ക​ൾ ന​ൽ​കി വ​ള​ർ​ത്തു​ന്ന മീ​നു​ക​ളാ​ണ് അ​ധി​ക​വും ച​ത്ത് പൊ​ങ്ങു​ന്ന​ത്‌.

വെ​ള്ള​ത്തി​ൻെ​റ അ​ള​വ് കു​റ​യു​ന്ന​തോ​ടെ മ​റ്റ് ജ​ലാ​ശ​ങ്ങ​ളി​ൽ നി​ന്നും വെ​ള്ളം ക​യ​റ്റി​യാ​ണ് മീ​നു​ക​ളെ സം​ര​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ തോ​ടു​ക​ളി​ലും മ​റ്റും വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ഈ ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

തോ​ടു​ക​ൾ വ​റ്റി​യ​തോ​ടെ നെ​ൽ ക​ർ​ഷ​ക​രും ആ​ശ​ങ്ക​യി​ലാ​ണ്. തൂ​മ്പു​ക​ളി​ലൂ​ടെ വെ​ള്ളം ക​യ​റാ​ത്ത​തി​നാ​ൽ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ള്ളം ക​യ​റ്റു​ന്ന​ത്. ഇ​നി​യും ചൂ​ട് ക​ടു​ത്താ​ൽ പ​ല​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​യും നെ​ൽ​ച്ചെ​ടി​ക​ൾ ഉ​ണ​ങ്ങി ന​ശി​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ക​ര കൃ​ഷി​ക​ളു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ഥ​മ​ല്ല.

കി​ണ​റു​ക​ളും കു​ള​ങ്ങ​ളും പ​ല​യി​ട​ങ്ങ​ളി​ലും വ​റ്റി​വ​ര​ണ്ടു. വാ​ഴ, പ​യ​ർ, പാ​വ​ൽ, ചീ​ര, ക​പ്പ തു​ട​ങ്ങി​യ​വ​യാ​ണ് ക​ര​കൃ​ഷി​ക​ളി​ൽ അ​ധി​ക​വും. കു​ള​ങ്ങ​ളും കി​ണ​റു​ക​ളെ​യു​മാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

നി​ല​വി​ൽ പ​ല​യി​ട​ങ്ങ​ളി​ലും കു​ഴ​ൽ​കി​ണ​റു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ചൂ​ട് കൂ​ടി​യാ​ൽ കു​ഴ​ൽ​കി​ണ​റു​ക​ളി​ലെ വെ​ള്ള​വും വ​റ്റു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

Related posts

Leave a Comment