ക​ണി​മം​ഗ​ലം കോ​വി​ല​കം വൈ​ബ് ട്രെ​യ്‌​ല​ർ നാ​ല് ല​ക്ഷം കാ​ഴ്ച്ക്കാ​രു​മാ​യി കു​തി​ക്കു​ന്നു: ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​പ്പോ​ടെ ആ​രാ​ധ​ക​ർ

മ​ല​യാ​ള​ത്തി​ലെ ഹി​റ്റ് വെ​ബ് സീ​രീ​സ് ക​ണി​മം​ഗ​ലം കോ​വി​ല​കം സി​നി​മ​യാ​കു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ​ക്കും ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ ഗാ​ന​ങ്ങ​ൾ​ക്കും തൊ​ട്ട് പി​ന്നാ​ലെ ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​റും പു​റ​ത്ത് വ​ന്നു. മൂ​ന്ന് ദി​വ​സം​കൊ​ണ്ട് നാ​ല് ല​ക്ഷം കാ​ഴ്ച​ക്കാ​രാണ് ട്രെ​യി​ല​റിമുണ്ടായത്.

തീ​പ്പൊ​രി ബെ​ന്നി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ന്‍ രാ​ജേ​ഷ് മോ​ഹ​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്രം യു​വ​ത്വ​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത് എ​ന്ന സൂ​ച​ന​യോ​ടെ​യാ​ണ് ട്രെ​യ്‌​ല​ർ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ള​ജ്-​ഹോ​സ്റ്റ​ൽ ജീ​വി​ത​വും സൗ​ഹൃ​ദ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ളും ചേ​ർ​ന്ന ട്രെ​യ്‌​ല​ർ ഒ​രു പൂ​ർ​ണ ഫ​ൺ റൈ​ഡ് ആ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്. അ​തോ​ടൊ​പ്പം ഇ​തൊ​രു ഹൊ​റ​ർ-​കോ​മ​ഡി ജോ​ണ​റി​ലു​ള്ള സി​നി​മ​യാ​ണെ​ന്ന സൂ​ച​ന​യും ട്രെ​യ്‌​ല​ർ ന​ൽ​കു​ന്നു​ണ്ട്. മു​ഹ​മ്മ​ദ് റാ​ഫി, അ​ജ്മ​ൽ ഖാ​ൻ, അ​ഭി കൃ​ഷ്, ടോ​ണി കെ. ​ജോ​സ്, അ​നൂ​പ് മു​ടി​യ​ൻ, വി​ഖ്നേ​ഷ്, സാ​ന്ദ്ര ചാ​ണ്ടി, അ​മൃ​ത അ​മ്മൂ​സ്, ഹി​ഫ്രാ​സ്, സി​ജോ സാ​ജ​ൻ, റി​ഷാ​ദ് എ​ൻ.​കെ, ഗോ​പു നാ​യ​ർ, അ​ശ്വ​ന്ത് അ​നി​ൽ​കു​മാ​ർ, ധ​നി​ൽ ശി​വ​റാം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ താ​ര​നി​ര​യു​ള്ള ചി​ത്ര​ത്തി​ൽ സ്മി​നു സി​ജോ, ശ​ര​ത് സ​ഭ തു​ട​ങ്ങി​യ​വ​രും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ചി​ത്രം ഫെ​ബ്രു​വ​രി​യി​ൽ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

ക്ലാ​പ്പ് ബോ​ർ​ഡ്‌ ഫി​ലിം​സ്, ബ്രി​ട്ടീ​ഷ് സി​നി​മാ​സ് എ​ന്നീ ബാ​ന​റു​ക​ളു​ടെ കീ​ഴി​ൽ ഹാ​രി​സ് മൊ​യ്ദൂ​ട്ടി, രാ​ജേ​ഷ് മോ​ഹ​ൻ, ജി​ഷ്ണു ശ​ങ്ക​ർ, ശ്രീ​ധ​ർ ചേ​നി എ​ന്നി​വ​ർ ചേ​ര്‍​ന്നാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണം. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് അ​ജ​യ് ഫ്രാ​ൻ​സി​സ് ജോ​ർ​ജാ​ണ്.

എ​ഡി​റ്റിം​ഗ്-​പ്രേം​സാ​യ്, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ-​അ​രു​ൺ വെ​ഞ്ഞാ​റ​മ്മൂ​ട്, ക​ലാ​സം​വി​ധാ​നം-​അ​നൂ​പ് വി​ജ​യ​കു​മാ​ർ, വ​സ്ത്രാ​ല​ങ്കാ​രം-​സു​നി​ൽ ജോ​ർ​ജ്, കൊ​റി​യൊ​ഗ്ര​ഫി-​ഷെ​രീ​ഫ് മാ​സ്റ്റ​ർ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഗി​രീ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ, ക​ള​റി​സ്റ്റ്-​ദീ​പ​ക് ഗം​ഗാ​ധ​ര​ൻ, മേ​ക്ക​പ്പ്-​സു​ധി സു​രേ​ന്ദ്ര​ൻ, ആ​ക്‌​ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​ർ- അ​ഭി​ഷേ​ക് ശ്രീ​നി​വാ​സ്, സ്റ്റ​ണ്ട്സ്- അ​ഷ്‌​റ​ഫ്‌ ഗു​രു​ക്ക​ൾ, ഫൈ​ന​ൽ മി​ക്സിം​ഗ്- ഡാ​ൻ ജോ​സ്.

Related posts

Leave a Comment