നിങ്ങളുടെ മകള്‍ക്ക് പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്ക് കുറവാ… അതുകൊണ്ട് ഞാന്‍ വിവാഹത്തില്‍ നിന്നു പിന്മാറുന്നു..! പിന്നെ നടന്നത്…

ക​നൗ​ജ്: വ​ധു​വാ​കാ​ൻ പോ​കു​ന്ന പെ​ൺ​കു​ട്ടി​ക്കു പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ യു​വാ​വ് വി​വാ​ഹ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​യി.

വ​ധു​വി​ന്‍റെ അ​ച്ഛ​നെ വി​ളി​ച്ച് നി​ങ്ങ​ളു​ടെ മ​ക​ൾ​ക്ക് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​വാ​ണെ​ന്നും അ​തു​കൊ​ണ്ട് താ​ൻ ഈ ​വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ന്മാ​റു​ക​യാ​ണെ​ന്നും വ​ര​ൻ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​നൗ​ജ് ജി​ല്ല​യി​ൽ തി​ര്വ കോ​ട്വാ​ലി​യി​ലാ​ണ് വി​ചി​ത്ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗോ​ദ് ഭ​രാ​യി ച​ട​ങ്ങു ക​ഴി​ഞ്ഞ​ശേ​ഷ​മാ​യി​രു​ന്നു വ​ര​ന്‍റെ പി​ന്മാ​റ്റം. ഇ​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​നെ സ​മീ​പി​ച്ചു.

മ​ക​ൾ സോ​ണി​യെ ബ​ഗ​ൻ​വ ഗ്രാ​മ​ത്തി​ലെ രാം​ശ​ങ്ക​റി​ന്‍റെ മ​ക​ൻ സോ​നു​വി​ന് വി​വാ​ഹം ക​ഴി​ച്ചു​കൊ​ടു​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​താ​യും ഡി​സം​ബ​ർ നാ​ലി​നു ഗോ​ദ് ഭ​രാ​യി ച​ട​ങ്ങ് ന​ട​ന്നെ​ന്നും എ​ന്നാ​ൽ പി​ന്നീ​ട് വ​ര​ൻ പി​ന്മാ​റി​യെ​ന്നും പി​താ​വ് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മാ​ർ​ക്ക് കു​റ​ഞ്ഞ​ത് വെ​റും കാ​ര​ണ​മാ​യി പ​റ​യു​ന്ന​താ​ണെ​ന്നും ശ​രി​ക്കും സ്ത്രീ​ധ​നം കു​റ​വാ​യ​തി​നാ​ലാ​ണ് വ​ര​ൻ വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ന്മാ​റി​യ​തെ​ന്നും വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

വി​വാ​ഹ​ത്തി​നാ​യി വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ 60,000 രൂ​പ ചെ​ല​വ​ഴി​ച്ചി​രു​ന്നു. 15,000 രൂ​പ കൊ​ടു​ത്ത് വ​ര​ന് ധ​രി​ക്കാ​നു​ള്ള മോ​തി​ര​വും വാ​ങ്ങി.

എ​ന്നാ​ൽ, വ​ര​ന്‍റെ വീ​ട്ടു​കാ​ർ പി​ന്നീ​ടു സ്ത്രീ​ധ​നം ചോ​ദി​ച്ചു. അ​ത് ന​ൽ​കാ​ൻ വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ ത​യാ​റാ​യി​രു​ന്നി​ല്ല.

അ​തോ​ടെ​യാ​ണ​ത്രെ പെ​ൺ​കു​ട്ടി​ക്ക് സ്കൂ​ൾ പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​വാ​ണെ​ന്നു പ​റ​ഞ്ഞ് യു​വാ​വ് വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ന്മാ​റി​യ​ത്.

Related posts

Leave a Comment