പോലീസ് സ്‌റ്റേഷനില്‍ വിവാഹ സദ്യയൊരുക്കി നവദമ്പതികള്‍ ! കോവിഡ് പോരാളികളെ വ്യത്യസ്ഥമായി ആദരിച്ച ആ ദമ്പതികള്‍ ഇവരാണ്…

കോവിഡിനെ തുരത്താന്‍ അഹോരാത്രം പണിയെടുക്കുന്ന പോലീസുകാര്‍ക്ക് ആദരമര്‍പ്പിച്ച നവദമ്പതികള്‍. പോലീസ് സ്‌റ്റേഷനില്‍ വിവാഹ സദ്യയൊരുക്കിയായിരുന്നു ഇവരുടെ മാതൃകാ പ്രവൃത്തി.

കഴിഞ്ഞ ദിവസം വിവാഹിതരായ അരുണും ഡോ. നീതുവുമാണ് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ സദ്യ ഒരുക്കിയത്. ഇവിടെ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ പൊലീസുകാര്‍ക്കൊപ്പം ഇവരും സദ്യ കഴിച്ചു.

ചേപ്പാട് കോട്ടം കോയിക്കല്‍ വീട്ടില്‍ നീതുവും ചേപ്പാട് ചേങ്കരയില്‍ അരുണും തമ്മിലുള്ള വിവാഹം ഞായര്‍ രാവിലെ 7നും 7.30നും മധ്യേ എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ വച്ചാണ് നടന്നത്.

യെമനിലെ ഓയില്‍ കമ്പനി ജീവനക്കാരനാണ് അരുണ്‍. നീതു ആയുര്‍വേദ ഡോക്ടറും.

കൊവിഡ് 19 മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വിവാഹച്ചടങ്ങുകള്‍ നടത്തിയത്. എന്തായാലും ഈ വിവാഹ സദ്യ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

Related posts

Leave a Comment