പോസ് ചെയ്യുന്നതിനിടെ വിതുമ്പിക്കരയുന്ന വധു! ലോകത്തെ കണ്ണീരിലാഴ്ത്തിയ ആ വിവാഹഫോട്ടോയ്ക്ക് പിന്നില്‍ നടന്നതിത്; സോഷ്യല്‍മീഡിയയില്‍ വൈറലായ തന്റെ ഫോട്ടോയെക്കുറിച്ച് ജെയ്‌സ് എന്ന ഫോട്ടോഗ്രാഫര്‍

wedding-photo-james-day_650x400_41493971809ഒരു വെഡ്ഡിംഗ് ഫോട്ടോഗ്രാഫര്‍ ഇന്‍ര്‍നെറ്റില്‍ പങ്കുവച്ച ഫോട്ടോയാണ് ഇപ്പോള്‍ കാണുന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ചുകൊണ്ടിരിക്കുന്നത്. ആളുകളെ കരയിക്കുന്ന ഒരു ചിത്രം എന്നതിലുപരിയായി ചിന്തിപ്പിക്കുന്ന, അല്ലെങ്കില്‍ അവനവന്റെ പങ്കാളികളോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കുന്ന ഒരു ചിത്രമാണിത്. ആഡ്രിയാന്‍ റോസ്‌ലിന്‍ ദമ്പതികളുടെ വിവാഹത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയാണ് ജെയ്‌സ് ഡേ എന്ന ഫോട്ടോഗ്രാഫര്‍ ആ അപൂര്‍വ്വ നിമിഷം കാമറയില്‍ പകര്‍ത്തിയത്. ലക്ഷക്കണക്കിനാളുകളാണ് ദിവസങ്ങള്‍ക്കകം ഈ ഫോട്ടോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്. സൂര്യാസ്തമയത്തെ പശ്ചാത്തലമാക്കി ആഡ്രിയാന്‍ റോസ്‌ലിന്റെ ചെവിയില്‍ എന്തോ രഹസ്യം പറയുന്നതായും അത് കേട്ടിട്ടെന്നവണ്ണം റോസ്‌ലിന്‍ പൊട്ടിക്കരയുന്നതുമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ഇതൊന്നുമല്ല, ഈ ചിത്രത്തിന് പിന്നില്‍ നടന്ന കാര്യമാണ് അതിനെ ഇത്രയും വിലപ്പെട്ടതാക്കിയത്.

അതിതാണ്. ഫോട്ടോഷൂട്ടിനിടെ സൂര്യാസ്തമയത്തെ പശ്ചാത്തലമാക്കി നവദമ്പതികള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആവശ്യത്തിന് ഫോട്ടോകള്‍ കാമറയില്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ ജെയ്‌സ് ദമ്പിതകളോട് പറഞ്ഞു. ഷൂട്ട് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. നിങ്ങള്‍ ഒന്നിച്ചുള്ള ആദ്യ സൂര്യാസ്തമയം കണ്‍കുളിര്‍ക്കെ ആസ്വദിക്കു എന്ന്. ജെയ്‌സ് ഒരുകാര്യംകൂടി ആഡ്രിനോടായി പറഞ്ഞു. ഈ ലോകത്തില്‍ കോടിക്കണക്കിന് സ്ത്രീകളുണ്ടായിട്ട് എന്തുകൊണ്ടാണ് നിങ്ങള്‍ റോസ്‌ലിനെ നിങ്ങളുടെ ഭാര്യയായി സ്വീകരിച്ചതെന്ന് അവളുടെ ചെവിയില്‍ പറയു എന്ന്. ആ രഹസ്യം ആഡ്രിന്‍ അവളുടെ കാതില്‍ പറയവേയാണ് റോസ്‌ലിന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞുകവിഞ്ഞത്. ആ നിമിഷമാണ് ജെയ്‌സ് അതിന്റെ എല്ലാപൂര്‍ണ്ണതയോടും കൂടെ കാമറയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്തായാലും ഒരു കാര്യമുറപ്പാണ് ഈ ഫോട്ടോ കാണുന്ന ദമ്പതികളെല്ലാം തങ്ങളുടെ പങ്കാളികളെ ഒരു നിമിഷത്തേയ്ക്ക് ഓര്‍ക്കുകയെങ്കിലും ചെയ്യും.

Related posts