മലയോമേഖലയിൽ  എലിപ്പനിബാധിതർ വർധിക്കുന്നു; ചികിത്‌സയിലുള്ള  ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് 

പു​ന​ലൂ​ര്‍ : ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍ താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നാ​യി അ​ഞ്ചു​പേ​ര്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ലി​പ്പ​നി​യ്ക്ക് ചി​കി​ത്സ​തേ​ടി. ഈ​മാ​സം ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​തി​ല്‍ ര​ണ്ടു​പേ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഐ.​പി.​വി​ഭാ​ഗ​ത്തി​ല്‍ ഇ​പ്പോ​ള്‍ ചി​കി​ത്സി​യി​ലാ​ണ്.

പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നും പി​റ​വ​ന്തൂ​ര്‍, ത​ല​വൂ​ര്‍, തെ​ന്മ​ല, കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​മു​ള്ള​വ​ര്‍​ക്കാ​ണ് എ​ലി​പ്പ​നി ബാ​ധി​ച്ച​ത്. ഇ​തി​ല്‍ പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നും കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​മു​ള്ള​വ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ആ​ര്‍.​ഷാ​ഹി​ര്‍​ഷ അ​റി​യി​ച്ചു. എ​ലി​പ്പ​നി ചി​കി​ത്സ​യ്ക്കും പ്ര​തി​രോ​ധ​ത്തി​നു​മു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സ​ജ്ജ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ലി​പ്പ​നി ബാ​ധി​ത​രെ ചി​കി​ത്സി​യ്ക്കാ​ന്‍ ആ​റ് കി​ട​ക്ക​ക​ളോ​ട് കൂ​ടി​യ പ്ര​ത്യേ​ക വാ​ര്‍​ഡ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​ത്തി​ന് ഫാ​ര്‍​മ​സി​യി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൗ​ണ്ട​ര്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന​കം 3000-ത്തോ​ളം പേ​ര്‍​ക്ക് മ​രു​ന്ന് ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ഒ.​പി.​വി​ഭാ​ഗ​ത്തി​ല്‍ പ​നി​യു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് എ​ലി​പ്പ​നി​യി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ത്തി​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസ​മ​യം ആ​ശു​പ​ത്രി​യി​ല്‍ പ​ക​ര്‍​ച്ച​പ്പ​നി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു ക​വി​യു​ക​യാ​ണ്. കഴിഞ്ഞദിവസം ഒ.​പി.​വി​ഭാ​ഗ​ത്തി​ല്‍ മാ​ത്രം 3000ത്തി​ല​ധി​കം പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്.

Related posts