കല്യാണ ആഘോഷങ്ങളിൽ എങ്ങനെയൊക്കെ വ്യത്യസ്തത കൊണ്ട്വരാം എന്ന് ആലോചിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇന്നത്തെ സമൂഹത്തിലുള്ളത്. ആഘോഷങ്ങളൊക്കെ നല്ലത് തന്നെ എന്നാൽ അധികമായാൽ എന്തും ആപത്താണ്. അത്തരമൊരു കല്യാണ ആഘോഷ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വിവാഹത്തിന് വേദിയിലേക്ക് എത്തുന്ന വരന്റെ കൈയിൽ സ്പാർക് തോക്ക് നൽകി. സംഗതി കാണആൻ രസമൊക്കെത്തന്നെയായിരുന്നു. വെള്ളക്കുതിരയുടെ മുകളിൽ സ്പാർക്ക് തോക്ക് തെളിയിച്ച് വരുന്ന വരന്റെ മാസ് എൻട്രിക്ക് കൈയടി ഏറെ ആയിരുന്നു. എന്നാൽ മാസ് അധികം കാട്ടേണ്ടി വന്നില്ല എന്ന് തന്നെ പറയാം. തോക്കിൽ നിന്നും തീ പടർന്ന് വരന്റെ തലപ്പാവിലേക്ക് കത്തി കയറി. തീആളിക്കത്തിയതോടെ വരൻ തലപ്പാവ് ദൂരേക്ക് വലിച്ചെറിഞ്ഞു. സമയോചിതമായ അദ്ദേഹത്തിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണ്.
തലപ്പാവ് വലിച്ചെറിഞ്ഞ് എന്താപ്പോ ഇവിടെ ഉണ്ടായേ എന്ന ഭാവത്തോടെ വരൻ കുതുരപ്പുറത്ത് ഇരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ വൈറലോയതോടെ വിമർശനവുമായി ധാരാളം ആളുകെത്തി. വരന്റെ ബൗദ്ധിക ഇടപെടലിനെ പലരും പ്രശംസിച്ചെങ്കിലും ഇത്തരം വിവാഹ കോപ്രായങ്ങളെ വിമർശിച്ച് മറ്റൊരു കൂട്ടരും രംഗത്തെത്തി.
