നീന്തി ക്ഷീണിച്ചു: അമ്മ തിമിംഗലത്തിന്റെ പുറത്തുകയറി കുഞ്ഞന്‍ തിമിംഗലത്തിന്റെ സവാരി! (വീഡിയോ കാണാം)

ok02sj-b88879957z.120170118160056000go6l8asf.10-250x150

അമ്മ തിമിംഗലത്തിന്റെ പുറത്തു കയറിയുള്ള കുഞ്ഞന്‍ തിമിംഗലത്തിന്റെ സവാരിയുടെ വിഡിയോ ദൃശ്യങ്ങള്‍ കൗതുകമുളവാക്കുന്നു.  നീന്തി ക്ഷീണിച്ച പാവം കുഞ്ഞ് തിമിംഗലം കുറച്ച് ദൂരം അമ്മയുടെ പുറത്തു കയറി ആകാം സഞ്ചാരമെന്ന് തീരുമാനിക്കുകയായിരുന്നു.  അലയടിക്കുന്ന തിരമാലകള്‍ക്കിടയില്‍ പലപ്പോഴും കുഞ്ഞന്‍ തിമിംഗലത്തിന്റെ ശ്രമം പരാജയപ്പെടുന്നു.  എന്നാല്‍ തോറ്റു കൊടുക്കാന്‍ തയ്യാറാവാതെ കലിഫോര്‍ണിയയിലെ ഡാനാ പോയിന്റ് മുതല്‍ മെക്‌സിക്കന്‍ ലഗൂണ്‍സ് വരെ അമ്മയുടെ പുറത്തു കയറിയും ഊര്‍ന്നു വീണുമൊക്കെയായിരുന്നു കുഞ്ഞന്‍ തിമിംഗലത്തിന്റെ യാത്ര.

മാര്‍ച്ച് വരെ പ്രജജന കാലമായതിനാല്‍ മെക്‌സിക്കന്‍ ലഗൂണ്‍സിലായിരിക്കും ഇവയുടെ വാസം. മാര്‍ച്ചോടെ അലാസ്‌ക്കയിലേക്കുള്ള നീണ്ട പ്രയാണം തുടങ്ങും.  ഭൂമിയിലെ ഏറ്റവും നീണ്ട സഞ്ചാരികളെന്നാണ് ഇവ അറിയപ്പെടുന്നത്.  തിമിംഗല വിഭാഗങ്ങളില്‍ പെട്ട മിക്ക അമ്മമാരും കുഞ്ഞുങ്ങളെ പുറത്തു കയറ്റി സഞ്ചരിക്കാറുണ്ട്. ജനിച്ച് ആദ്യ ദിവസങ്ങളിലുള്ള കുഞ്ഞുങ്ങളെയാണ് ഇങ്ങനെ കൊണ്ടുനടക്കാറുണ്ട്.  എന്നാല്‍ ഈ പ്രായത്തിലുള്ള കുഞ്ഞിനെ പുറത്തു കയറ്റിയുള്ള യാത്ര വളരെ അപൂര്‍വമാണ്. തിമിംഗലങ്ങളെ നിരീക്ഷിക്കുന്ന ഡാനാ വാര്‍ഫ് വേയ്ല്‍ ബോട്ടിന്റെ ക്യാപ്റ്റനായ ടോഡ് മന്‍സൂറാണ് ഈ മനോഹര ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Related posts