വാ​ട്‌​സാപ്പ് ത​ട്ടി​പ്പി​നു പി​ന്നി​ല്‍ സം​ഘ​മെ​ന്ന് സൂ​ച​ന

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പോ​ലി​സ് മേ​ധാ​വി​യു​ടെ പേ​രി​ല്‍ വാ​ട്‌സ്ആപ് അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​തി​നു പി​ന്നി​ല്‍ ഒ​രു സം​ഘ​മെ​ന്ന് സൂ​ച​ന.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച് വാ​ട്‌​സ്ആ​പി​ലൂ​ടെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തു ശ്ര​ദ്ധ​യി​ല്‍​പ്പെട്ട​തിനെത്തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.

ആ​ന്ധ്ര ഗു​ണ്ടൂ​ര്‍ സ്വ​ദേ​ശി പ​ഗു​ലു ഗോ​പി​ക്കെ​തി​രേ​യാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ന്നാ​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പ​ണം ത​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘ​മാ​ണ് വ്യാ​ജ അ​ക്കൗ​ണ്ടി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

എ​സ്പി അ​ജി​ത് പ​രാ​തി ന​ല്‍​കി​യ​ശേ​ഷം വ്യാ​ജ​അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്തു​വെ​ന്നു മ​ന​സി​ലാ​യ​തോ​ടെ ക​ര്‍​ണാ​ട​ക​യി​ലെ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ള്‍ മ​റ്റൊ​രു അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച​താ​യും ക​ണ്ടെ​ത്തി.

എ​സ്‌പി അ​ജി​തി​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ലെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് വാ​ട്‌സ്ആ​പ് അ​ക്കൗ​ണ്ട് പു​തു​താ​യി നി​ര്‍​മി​ച്ച​ത്. ഇ​തി​ലൂ​ടെ ഡി​വൈ​എ​സ്പി​മാ​ര്‍ ഉ​ള്‍പ്പ​ടെ​യു​ള്ള​വ​രോ​ടു പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തു ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് വ്യാ​ജ​നി​ര്‍​മി​തി​യാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട​ത്.

Related posts

Leave a Comment