“അ​വ​ര്‍ നൂ​റ് കോ​ടി രൂ​പ ത​രും, അ​ക്കൗ​ണ്ട് ത​യാ​റാ​ക്കി വ​യ്ക്കൂ’ കോ​ടി​ക​ളു​ടെ ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ൻ

ഭോ​പ്പാ​ല്‍: കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ന​രേ​ന്ദ്ര സിം​ഗ് തോ​മ​റി​ന്‍റെ മ​ക​ൻ ദേ​വേ​ന്ദ്ര സിം​ഗ് തോ​മ​ര്‍ കോ​ടി​ക​ളു​ടെ ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്ത്.

മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഇ​ന്നു ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. ദി​മ​നി മ​ണ്ഡ​ല​ത്തി​ൽ ന​രേ​ന്ദ്ര തോ​മ​ർ സ്ഥാ​നാ​ർ​ഥി​യാ​യ​തി​നാ​ൽ കോ​ണ്‍​ഗ്ര​സ് ഇ​തി​ന​കം വീ​ഡി​യോ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി​യി​ട്ടു​ണ്ട്.

ദേ​വേ​ന്ദ്ര തോ​മ​ര്‍ വീ​ഡി​യോ കോ​ളി​ല്‍ സം​സാ​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ദേ​വേ​ന്ദ്ര തോ​മ​റി​ന്‍റെ ഏ​ജ​ന്‍റു​മാ​യു​ള്ള വീ​ഡി​യോ കോ​ളാ​ണ് ഇ​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ലെ​യും മൊ​ഹാ​ലി​യി​ലെ​യും ഖ​നി, ഭൂ​മി വ്യ​വ​സാ​യി​ക​ളി​ല്‍​നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വാ​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് സം​സാ​രം. “അ​വ​ര്‍ നൂ​റ് കോ​ടി രൂ​പ ത​രും, അ​ക്കൗ​ണ്ട് ത​യാ​റാ​ക്കി വ​യ്ക്കൂ’ എ​ന്ന് ദേ​വേ​ന്ദ്ര തോ​മ​ര്‍ പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കേ​ള്‍​ക്കാം.

കേ​ന്ദ്ര​മ​ന്ത്രി​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​മാ​യ ന​രേ​ന്ദ്ര സിം​ഗ് തോ​മ​റി​ന്‍റെ മ​ക​ന്‍ ദേ​വേ​ന്ദ്ര തോ​മ​ര്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് ച​ര്‍​ച്ച​ചെ​യ്യു​ന്ന​ത് ക​ണ്ടി​ല്ലേ​യെ​ന്നും ദ​യ​വാ​യി ഇ​തി​ന്‍റെ ആ​ധി​കാ​രി​ക​ത ഇ​ഡി, സി​ബി​ഐ, ഇ​ന്‍​കം ടാ​ക്‌​സ് എ​ന്നി​വ പ​രി​ശോ​ധി​ക്കൂ​വെ​ന്നും വീ​ഡി​യോ പ​ങ്കു​വ​ച്ചു മ​ധ്യ​പ്ര​ദേ​ശ് പി​സി​സി അ​ധ്യ​ക്ഷ​ന്‍ ക​മ​ല്‍​നാ​ഥി​ന്‍റെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് പി​യൂ​ഷ് ബാ​ബേ​ല്‍ എ​ക്‌​സി​ല്‍ കു​റി​ച്ചു.

അ​തേ​സ​മ​യം, ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യ ദേ​വേ​ന്ദ്ര തോ​മ​ർ വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്ന് പ​റ​ഞ്ഞു. ഇ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ച ദേ​വേ​ന്ദ്ര തോ​മ​ർ ഇ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി.

Related posts

Leave a Comment