ഗാ​യ​ക​ൻ സ​ലീം കോ​ട​ത്തൂ​രി​ന്‍റെ നേ​തൃ​ത്വത്തിൽ നി​ർ​ധ​ന യു​വ​തി​ക​ളു​ടെ മം​ഗ​ല്യസ്വ​പ്നം പൂ​വ​ണി​യിക്കാൻ വാ​ട്ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​

ച​ങ്ങ​രം​കു​ളം : ഗാ​യ​ക​ൻ സ​ലീം കോ​ട​ത്തൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ട്ട്സ് അ​പ്പ് കൂ​ട്ടാ​യ്മ​യി​ൽ സ്പ​ർ​ശം താ​ങ്ങാ​യ് ത​ണ​ലാ​യ് എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​യി അ​ഞ്ചു നി​ർ​ധ​ന യു​വ​തി​ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തി​ന​ക​ത്ത് നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കും നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കും ചി​കി​ൽ​സാ സ​ഹാ​യ​വും, ജീ​വി​തോ​പാ​ധി ന​ൽ​ക​ലും ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യം ന​ൽ​ക​ലും, അ​ഗ​തി​ക​ൾ​ക്കും വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ​ക്കും ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്തി​യും ഇ​തി​നോ​ട​കം ശ്ര​ദ്ധേ​യ​മാ​യ സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്.

ഫ​ർ​ഷാ​ദ് മാ​റ​ഞ്ചേ​രി പ്ര​സി​ഡ​ന്‍റും, മു​ന്ന ഷം​നാ​ദ് സെ​ക്ര​ട്ട​റി​യു​മാ​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലാ​ണ് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.വി​ദേ​ശ മ​ല​യാ​ളി​ക​ളും ഗാ​നാ​സ്വാ​ദ​ക​രും ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ജീ​വ കാ​രു​ണ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും അ​ട​ങ്ങു​ന്ന​താ​ണ് ഈ ​കൂ​ട്ടാ​യ്മ. 26ന് ​മൂ​ന്നുമ​ണി​ക്ക് എ​ര​മം​ഗ​ലം കെ.​എം.​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ചാ​ണ് സ​മൂ​ഹ വി​വാ​ഹം ന​ട​ക്കു​ന്ന​ത്. പാ​ണ​ക്കാ​ട് സ​യ്യി​ദ് ബ​ശീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളാ​ണ് നി​ക്കാ​ഹി​ന് നേ​തൃ​ഹം ന​ൽ​കു​ന്ന​ത്.

നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​യ​ക​ൻ സ​ലീം കോ​ട​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി.​ടി ബ​ൽ​റാം എം​എ​ൽ​എ, ആ​റ്റു​ണ്ണി ത​ങ്ങ​ൾ, എം.​കെ സ​ക്കീ​ർ ,ആ​ർ.​ജെ സൂ​ര​ജ്, ഷാ​ഫി കൊ​ല്ലം, ഫി​റോ​സ് കു​ന്നം​പ​റ​ന്പി​ൽ, ഹം​സ അ​ൽ സു​ഹൈ​ദ് ഗ്രൂ​പ്പ്, സ​മ​ദ് ട്രൂ​ത്ത് റി​യ​ൽ എ​സ്റ്റേ​റ്റ് ഖ​ത്ത​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

Related posts