ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​ക്കാം! വാ​ട്സാ​പ് ന​മ്പ​റു​ണ്ട്; എ​ന്നാ​ൽ, സ​ന്ദേ​ശം നോ​ക്കി​ല്ല

സ്വ​ന്തം ലേ​ഖി​ക

ക​ണ്ണൂ​ർ: ട്രാ​ഫി​ക്ക് നി​യ​മം ലം​ഘ​നം നി​ങ്ങ​ൾ​ക്കും അ​റി​യി​ക്കാം എ​ന്ന് പ​റ​ഞ്ഞ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ വാ​ട്സാ​പ് ന​മ്പ​റു​ക​ൾ സം​സ്ഥാ​ന​ത്തെ പ​ല ജി​ല്ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.

ട്രാ​ഫി​ക് നി​യ​മ ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട പ​ല​രും ഈ ​ന​മ്പ​റു​ക​ളി​ൽ ഫോ​ട്ടോ​യും വീ​ഡി​യോ​യു​മ​ട​ക്കം എ​ടു​ത്ത് അ​യ​ച്ചി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ഉ​യ​രു​ന്ന​ത്. പോ​ലീ​സ് നി​രീ​ക്ഷ​ണ​വും, കാ​മ​റ​യും ഉ​ള്ള​യി​ട​ങ്ങി​ല്‍ മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്ത് എ​വി​ടെ​യും ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വാ​ട്സ​പ്പി​ൽ ഫോ​ട്ടോ സ​ഹി​തം അ​യ​ച്ച് കൊ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്.

സ്ഥി​രം ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ഇ​തി​ലൂ​ടെ അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ.

ചു​വ​പ്പ് ലൈ​റ്റ് ക​ത്തി​യാ​ലും ട്രാ​ഫി​ക് സി​ഗ്ന​ല്‍ മു​റി​ച്ച് ക​ട​ക്കു​ന്ന​വ​ര്‍, ഹെ​ല്‍​മ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍, അ​മി​ത വേ​ഗ​ത്തി​ലും, അ​പ​ക​ട​ര​മാ​യ ഡ്രൈ​വിം​ഗു​മെ​ല്ലാം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​മ​റ​യി​ൽ പ​ക​ർ​ത്തി വാ​ട്സാ​പ് ന​മ്പ​റി​ൽ അ​യ​ച്ചു​കൊ​ടു​ക്കാം.

കാ​ല്‍​ന​ട​യാ​ത്രാ​ക്കാ​ര്‍​ക്കും പൊ​തു ജ​ന​ങ്ങ​ള്‍​ക്കു​മു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ തു​ട​ങ്ങി ഏ​ത് ത​ര​ത്തി​ലു​മു​ള്ള ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​വും ഇ​തി​ലൂ​ടെ അ​റി​യി​ക്കാം.

വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ വ​ള​രെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. ഇ​ത് കൂ​ടാ​തെ ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യി​ല്‍ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ളും വാ​ട്സ​പി​ലു​ടെ അ​റി​യി​ക്കാ​മെ​ന്നാ​യി​രു​ന്നു അ​ന്ന് പ​റ​ഞ്ഞി​രു​ന്ന​ത്.

ഓ​രോ ജി​ല്ല​യി​ലും ഓ​രോ വാ​ട്സ​പ് ന​മ്പ​റാ​ണ്. ഇ​ത് നോ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​താ​ണ് കൃ​ത്യ​മാ​യ രീ​തി​യി​ൽ വാ​ട്സാ​പ് സ​ന്ദേ​ശ​ങ്ങ​ൾ നോ​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment