വീ​ട്ടി​നു​ള്ളി​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​മ്പോ​ൾ ന​ട​ക്കു​ക: ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക!; ഡോ. ബി. ഇക്ബാൽ പറയുന്നു…

ഡോ. ബി. ഇക്ബാൽ, ന്യൂറോ സർജൻ
ഫേസ്ബുക്കിൽ കുറിച്ചത്

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി എ​ത്ര ദൂ​രം, എ​ത്ര സ​മ​യം, എ​ത്ര ചു​വ​ട് ന​ട​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​ല​ത​രം നി​ർ​ദേ​ശ​ങ്ങ​ൾ കേ​ട്ട് പ​ല​രും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്. പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ വേ​റെ​യും! രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​ൻ വൈ​കു​ക, വ​ഴി​യി​ലെ പേ​പ്പ​ട്ടി ശ​ല്യം, മ​ഴ, വാ​ഹ​ന​ത്തി​ര​ക്ക് എ​ന്നി​വ​യും ന​ട​ക്കാ​നു​ള്ള ആ​വേ​ശം കു​റ​യ്ക്കു​ന്നു.

ഇ​തി​നൊ​രു ല​ളി​ത​മാ​യ പ​രി​ഹാ​ര​മു​ണ്ട്. ദി​വ​സ​വും കു​റ​ഞ്ഞ​ത് ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും ന​മ്മ​ളി​ൽ മി​ക്ക​വ​രും ഫോ​ണി​ൽ സം​സാ​രി​ക്കാ​റു​ണ്ട്. ആ ​സ​മ​യ​ത്ത് വെ​റു​തെ ഇ​രി​ക്ക​രു​ത് ? ഫോ​ൺ വി​ളി​ക്കു​മ്പോ​ൾ എ​ഴു​ന്നേ​റ്റ് വീ​ട്ടി​നു​ള്ളി​ൽ ന​ട​ന്നു​കൊ​ണ്ട് സം​സാ​രി​ക്കു​ക. ഹെ​ഡ്‌​ഫോ​ൺ, പ്ര​ത്യേ​കി​ച്ച് വ​യ​ർ​ലെ​സ് ഹെ​ഡ്‌​ഫോ​ൺ, ഉ​പ​യോ​ഗി​ച്ചാ​ൽ കൂ​ടു​ത​ൽ സൗ​ക​ര്യം. ഫോ​ൺ ചെ​യ്യു​മ്പോ​ഴോ വി​ളി വ​രു​മ്പോ​ഴോ ന​ട​ക്കാ​ൻ തു​ട​ങ്ങു​ക. വീ​ട്ടി​നു​ള്ളി​ലാ​യ​തി​നാ​ൽ മ​ഴ​യും വെ​യി​ലും പേ​പ്പ​ട്ടി ശ​ല്യ​വും വാ​ഹ​ന​ങ്ങ​ളു​മൊ​ന്നും പ്ര​ശ്ന​മാ​കി​ല്ല!

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11 മ​ണി​വ​രെ ഞാ​ൻ 55 മി​നി​റ്റ് ന​ട​ന്നു​ക​ഴി​ഞ്ഞു. മ​ക​ൻ ത​ന്ന ഐ​പോ​ഡു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു പു​റ​മേ യൂ​ട്യൂ​ബി​ലെ പാ​ട്ടു​ക​ളും മ​റ്റു പ​രി​പാ​ടി​ക​ളും കേ​ൾ​ക്കു​മ്പോ​ഴും ന​ട​ക്കാ​റു​ണ്ട്. സ​മ​യം പോ​കു​ന്ന​ത​റി​യി​ല്ല; വി​നോ​ദ​ത്തോ​ടൊ​പ്പം വ്യാ​യാ​മ​വും! ഒ​ന്ന് പ​രീ​ക്ഷി​ച്ചു​നോ​ക്കൂ .

വീ​ട്ടി​നു​ള്ളി​ൽ ത​ട​സ​ങ്ങ​ളി​ല്ലാ​ത്ത സ്ഥ​ലം ഉ​റ​പ്പാ​ക്കു​ക; ആ​രോ​ഗ്യ​സ്ഥി​തി​ക്ക​നു​സ​രി​ച്ച് ന​ട​ത്ത​ത്തി​ന്‍റെ ദൈ​ർ​ഘ്യ​വും വേ​ഗ​വും ക്ര​മീ​ക​രി​ക്കു​ക. ന​ട​ക്കാ​ൻ പ്ര​ത്യേ​ക സ​മ​യം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ, അ​ടു​ത്ത ഫോ​ൺ വി​ളി ത​ന്നെ ന​ട​ത്ത​ത്തി​നു​ള്ള അ​വ​സ​ര​മാ​ക്കാം!

Related posts

Leave a Comment