കര്‍ണാടകയില്‍ ഇത് തിരഞ്ഞെടുപ്പ് കാലമെങ്കില്‍ മുങ്ങ, പാമ്പ്, കരിങ്കോഴി തുടങ്ങിയ ജീവികള്‍ക്ക് കഷ്ടകാലം; തിരഞ്ഞെടുപ്പില്‍ ജയിക്കാനായി കര്‍ണാടകത്തില്‍ ആഭിചാരക്രിയകള്‍ സജീവം…

 

ബെംഗളുരു: ആര്‍ക്ക് ബാധ കൂടിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്നു പറയാറുണ്ട്. കാരണം ബാധയൊഴിപ്പിക്കല്‍, മന്ത്രവാദം തുടങ്ങിയ ആചാരങ്ങള്‍ക്ക് ബലി കഴിക്കപ്പെടുക കോഴിയുള്‍പ്പെടെയുള്ള ജീവികളുടെ ജീവനാണ്. കര്‍ണാടക തിരഞ്ഞെടുപ്പ് ജയിക്കാനായി രാഷ്ട്രീയപാര്‍ട്ടികളുടെ വക മന്ത്രവാദം കൊഴുക്കുകയാണ്.

മൂങ്ങ,പാമ്പ്, കരിങ്കോഴി തുടങ്ങിയവയാണ് മന്ത്രവാദത്തില്‍ ഏറ്റവുമധികം ഡിമാന്‍ഡുള്ള ജീവികള്‍.കൊല്ലഗെല്‍, ചാമരാജ്നഗര്‍, ദൊഡ്ഡബെല്ലാപ്പൂര്‍, ചിക്കബെല്ലാപൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മൂങ്ങ, പാമ്പ്, കരിങ്കോഴി ഉള്‍പ്പെടെയുള്ള ജീവികളുടെ കടത്ത് പോലീസിനും വനംവകുപ്പിനും തലവേദനയാകുകയാണ്. രണ്ടുമാസത്തിനിടെ ഇത്തരം 11 കേസുകള്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

മൂങ്ങയ്ക്ക് രണ്ടരലക്ഷം വരെയാണ് വിലയെന്നാണ് പിടിയിലായ പ്രത്യേകസംഘത്തില്‍ നിന്നുള്ള വിവരം. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മന്ത്രവാദത്തിനുവേണ്ടിയും പല സ്ഥാനാര്‍ത്ഥികളും ലക്ഷങ്ങളാണ് ചിലവിടുന്നത്. 50 ലക്ഷം വരെ ചിലവിട്ട സ്ഥാനാര്‍ത്ഥികളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് കാലത്ത് കുറുക്കനെ വീട്ടില്‍ രഹസ്യമായി വളര്‍ത്താറുണ്ടായിരുന്നൂവെന്നും പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ ചിത്രംപതിച്ച പാവ കഴിഞ്ഞ ദിവസം ഗുണ്ടല്‍പേട്ടില്‍ കണ്ടെത്തിയിരുന്നു.

 

Related posts