പൈ​സ​യി​ല്ലെ​ങ്കി​ല്‍ ഒ​ന്നു​മില്ല; എ​ന്‍റെ കൂ​ടെ​യു​ള്ള പ​ല​രും എ​ന്‍റെ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെന്ന് സാനിയ ഇയ്യപ്പൻ

പൈ​സ​യി​ല്ലെ​ങ്കി​ല്‍ ഒ​ന്നു​മി​ല്ലെ​ന്ന് ഞാ​ന്‍ വ​ള​രെ അ​ടു​ത്താ​ണ് മ​ന​സി​ലാ​ക്കി​യ​ത്. ഞാ​നൊ​രു സാ​ധാ​ര​ണ പെ​ണ്‍​കു​ട്ടി​യാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ എ​ന്‍റെ കൂ​ടെ​യു​ള്ള പ​ല​രും എ​ന്‍റെ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല.

ഞാ​ന​വ​രെ വി​ധി​ക്കു​ക​യ​ല്ല, പ​ക്ഷെ ചി​ല​പ്പോ​ള്‍ എ​നി​ക്ക് ആ ​വൈ​ബ് കി​ട്ടാ​റു​ണ്ട്. അ​വ​ര്‍ ഇ​പ്പോ​ള്‍ എ​ന്‍റെ കൂ​ടെ നി​ല്‍​ക്കു​ന്ന​ത് എ​ന്‍റെ കൈവ​ശം പ​ണം ഉ​ള്ള​തി​നാ​ലാ​ണെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്.

അ​ത് വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്. എ​നി​ക്ക് യ​ഥാ​ര്‍​ഥ സു​ഹൃ​ത്തു​ക്ക​ളു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. സ്‌​കൂ​ള്‍ ജീ​വി​ത​ത്തി​ല്‍ ന​ല്ല സു​ഹൃ​ത്തു​ക്ക​ളു​ണ്ടാ​യി​ട്ടി​ല്ല.

എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ എ​പ്പോ​ഴും മു​തി​ര്‍​ന്ന​വ​രാ​യി​രു​ന്നു. ജീ​വി​ത​ത്തി​ല്‍ ആ​രാ​ണ് ശ​രി​യാ​യ വ്യ​ക്തി​യെ​ന്ന് മ​ന​സി​ലാ​ക്കു​ക ബു​ദ്ധി​മു​ട്ടാ​ണ്. ചി​ല​പ്പോ​ള്‍ ഇ​വ​ർ എ​ന്തു​കൊ​ണ്ടാ​യി​രി​ക്കും എ​ന്‍റെ കൂ​ടെ​യു​ള്ള​തെ​ന്ന് ചി​ന്തി​ക്കാ​റു​ണ്ട്.

മ​റ്റൊ​രു കാ​ര​ണ​വും കൊ​ണ്ട് ഇ​വ​ര്‍ എ​ന്‍റെ കൂ​ടെ നി​ല്‍​ക്കേ​ണ്ട​തി​ല്ല. അ​ങ്ങ​നെ തോ​ന്നി​പ്പി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ളെ 2022 ന്‍റെ അ​വ​സാ​ന​ത്തോ​ടെ ഞാ​ന്‍ ജീ​വി​ത​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. -സാ​നി​യ ഇ​യ്യ​പ്പ​ൻ

Related posts

Leave a Comment