രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്, ബ​ഹു​മാ​നം ഉ​ണ്ടാ​വ​ണം: ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ട്ടൗ​ട്ട് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​വ​തി​യു​ടെ നൃ​ത്തം; വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍

എ​ന്ത് കാ​ര്യം ആ​യാ​ലും അ​തി​ന് ഉ​ചി​ത​മാ​യ സ്ഥ​ല​വും സ​മ​യ​വും നോ​ക്കി വേ​ണം ചെ​യ്യാ​ൻ അ​ല്ലാ​ത്ത പ​ക്ഷം അ​വ പ്ര​തി​കൂ​ല​മാ​യി തി​രി​ച്ച​ടി​ക്കും. പ​റ​ഞ്ഞു വ​രു​ന്ന​ത് വേ​റൊ​ന്നും അ​ല്ല മും​ബൈ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ട്ടൗ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നൃ​ത്തം ചെ​യ്ത യു​വ​തിയെ കു​റി​ച്ചാ​ണ്.

ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​ത്തി​ന് അ​ടു​ത്ത് നി​ന്ന് യു​വ​തി റീ​ൽ ഷൂ​ട്ട് ചെ​യ്യു​ക​യും അ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് യു​വ​തി​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ട്ടൗ​ട്ടി​നെ പ​ശ്ചാ​ത്ത​ല​മാ​ക്കി അ​ശ്ലീ​ല​മാ​യ രീ​തി​യി​ല്‍ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്.

മാധു​രി ദീ​ക്ഷി​ത്, സ​ഞ്ജ​യ് ദ​ത്ത്, ജാ​ക്കി ഷെ​റോ​ഫ് എ​ന്നി​വ​ര്‍ അ​ഭി​ന​യി​ച്ച ‘ഖ​ല്‍​നാ​യ​ക്’ എ​ന്ന ചി​ത്ര​ത്തി​ലെ ‘ആ​ജാ സാ​ജ​ന്‍ ആ​ജ’ എ​ന്ന ഗാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യു​വ​തി നൃ​ത്തം ചെ​യ്യു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​ക​ദേ​ശം 15 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ വൈ​റ​ലാ​ണ്.

പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ ക​ട്ടൗ​ട്ടി​നൊ​പ്പം വ്യൂ​സി​നും ലൈ​ക്കി​നും വേ​ണ്ടി മോ​ശ​മാ​യ രീ​തി​യി​ല്‍ നൃ​ത്തം ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്ക​ണ​മെ​ന്നാ​ണ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മോ​ദി​യെ​ന്നും ആ ​വ്യ​ക്തി​യോ​ട് ബ​ഹു​മാ​നം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളും ക്ഷേ​മ​പ​ദ്ധ​തി​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ട്ടൗ​ട്ടു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ത്ത​ര​മൊ​രു ക​ട്ടൗ​ട്ടി​ന്‍റെ മു​ന്നി​ല്‍ നി​ന്നാ​യി​രു​ന്നു യു​വ​തി​ നൃ​ത്തം ചെ​യ്ത​ത്.

Related posts

Leave a Comment