എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ന്‍റെ സു​​​ര​​​ക്ഷാ​​​വേ​​​ലി ചാ​​​ടി​​​ക്ക​​​ടന്ന്‌ വിമാനമോഷണം; കൗമാരക്കാരി പിടിയിൽ

വാ​​​ഷിം​​​ഗ്ട​​​ൺ​​​ഡി​​​സി: വി​​​മാ​​​നം മോ​​​ഷ്ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​യെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ പോ​​​ലീ​​​സ് ബു​​​ധ​​​നാ​​​ഴ്ച അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഫ്രെ​​​ൻ​​​സോ യോ​​​സ്മെ​​​റ്റ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ന്‍റെ സു​​​ര​​​ക്ഷാ​​​വേ​​​ലി ചാ​​​ടി​​​ക്ക​​​ട​​​ന്ന പ​​​തി​​​നേ​​​ഴു​​​കാ​​​രി അ​​​വി​​​ടെ പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റി പൈ​​​ല​​​റ്റി​​​ന്‍റെ സീ​​​റ്റി​​​ലി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു വി​​​മാ​​​നം സ്റ്റാ​​​ർ​​​ട്ടു ചെ​​​യ്തു. എ​​​ന്നാ​​​ൽ സു​​​ര​​​ക്ഷാ​​​വേ​​​ലി​​​യി​​​ലും ഒ​​​രു കെ​​​ട്ടി​​​ട​​​ത്തി​​​ലും ഇ​​​ടി​​​ച്ച് വി​​​മാ​​​നം നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​മാ​​​ന​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​രാ​​​രു​​​മി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ആ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. വി​​​മാ​​​നം റ​​​ൺ​​​വേ​​​യി​​​ലൂ​​​ടെ നീ​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ​​​യും കെ​​​ട്ടി​​​ട​​​ത്തി​​​ൽ ഇ​​​ടി​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഇ​​​തു ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​​ന്ന​​​തി​​​നു യാ​​​തൊ​​​രു തെ​​​ളി​​​വു​​​മി​​​ല്ലെ​​​ന്നും പോ​​​ലീ​​​സ് മേ​​​ധാ​​​വി ഡ്രൂ ​​​ബെ​​​സിം​​​ഗ​​​ർ അ​​​റി​​​യി​​​ച്ചു.

ചൊ​​​വ്വാ​​​ഴ്ച മു​​​ത​​​ൽ മ​​​ക​​​ളെ കാ​​​ണാ​​​താ​​​യ​​​താ​​​ണെ​​​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​യു​​​ടെ മാ​​​താ​​​വ് ഫ്രെ​​​ൻ​​​സോ​​​യി​​​ലെ ടി​​​വി സ്റ്റേ​​​ഷ​​​നോ​​​ടു പ​​​റ​​​ഞ്ഞു.

Related posts