രാത്രിയില്‍ പതിവായി കാമുകന്റെ ‘കലോറി’ കുറയുന്നു ! ഫിറ്റ്‌നസ് ബാന്റ് ചതിയനായ കാമുകന്റെ കള്ളി പൊളിച്ചെന്ന് കാമുകി; വീഡിയോ കാണാം…

ആധുനിക സാങ്കേതിക വിദ്യ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന കാലഘട്ടമാണിത്.എന്നാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പങ്കാളി ചതിക്കുന്നതിലും തെളിവ് കണ്ടെത്തി എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഒരു യുവതി.

നാദിയ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലൂടെ കാമുകന്‍ തന്നെ പതിവായി ചതിക്കുകയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഫിറ്റ്‌നസ് ഉപകരണത്തിന്റെ സഹായത്തോടെയാണ് അവര്‍ ഈ ആരോപണത്തെ സാധൂകരിക്കുന്നത്.

ടെലിവിഷന്‍ റിയാലിറ്റി ഷോ താരമായ നാദിയ മുന്‍കാമുകന്റെ ചതി കണ്ടെത്തിയതിനെ കുറിച്ചാണ് വിഡിയോയില്‍ പറയുന്നത്. പ്രണയത്തിലായിരുന്നപ്പോള്‍ ഇരുവരും ഫിറ്റ്ബിറ്റ് റിസ്റ്റ്ബാന്റ് വാങ്ങിയിരുന്നു.

വ്യായാമത്തിന്റെ കാര്യങ്ങളെല്ലാം അതിലൂടെ കൃത്യമായി അറിയാന്‍ സാധിക്കുമായിരുന്നു. ഫിറ്റ്ബിറ്റ് നോട്ടിഫിക്കേഷന്‍ അനുസരിച്ച് കാമുകന്‍ രാത്രി രണ്ട് മണിക്കും മൂന്നു മണിക്കും ഇടയ്ക്ക് 500 കലോറി ഊര്‍ജം ചെലവാക്കിയതായി നാദിയ കണ്ടെത്തി.

മറ്റൊരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് യുവതിയുടെ നിഗമനം. ഫിറ്റ്ബിറ്റ് നോട്ടിഫിക്കേഷനുകള്‍ ഇവര്‍ പരസ്പരം സിങ്ക് ചെയ്തിരുന്നു.

രാത്രി ഏറെ വൈകി പുറത്തു പോയി വന്ന കാമുകനെ നാദിയ ഇതോടെ കയ്യോടെ പിടികൂടി. ഇത് പറയുമ്പോള്‍ നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം. എന്നാല്‍ സംഗതി സത്യമാണ് എന്നാണ് നാദിയ വീഡിയോയിലൂടെ പറഞ്ഞു വയ്ക്കുന്നത്.

എന്തായാലും ഫിറ്റ്‌നസ് ബാന്റിന്റെ പ്രവര്‍ത്തനത്തില്‍ സംശയമുന്നയിച്ചും യുവതിയെ തുണച്ചുമൊക്കെ നിരവധി ആളുകള്‍ രംഗത്ത് വന്ന് കഴിഞ്ഞു. ഇവരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

Related posts

Leave a Comment