വായ് നോട്ടം ശീലമാണെങ്കിലും പക്ഷെ ‘മമ്മുക്കയെ വായ് നോക്കിയത് അല്ല’ ! വൈറല്‍ നോട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നിഖില വിമല്‍…

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് നിഖില വിമല്‍.മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ദി പ്രീസ്റ്റാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. മഞ്ജു വാര്യര്‍ നായികയായ ഈ ചിത്രത്തില്‍ ശക്തമായ ഒരു വേഷത്തിലാണ് നിഖില എത്തിയിരിക്കുന്നത്.

ദി പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച നടന്ന ഒരു പത്ര സമ്മേളനത്തിനിടെ മമ്മൂട്ടിയെ നോക്കുന്ന നിഖില വിമലിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മമ്മൂട്ടി ഉത്തരം പറയവേയാണ് നിഖില താരത്തെ നോക്കിയിരുന്നത്.

നിഖിലയുടെ ഈ നോട്ടം ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിഖിലാ വിമല്‍ ഒര എഫ്എമ്മിനു നല്‍കിയ അഭിമുഖത്തിലാണ് നോട്ടത്തിന് പിന്നിലുള്ള കഥ നിഖില വെളിപ്പെടുത്തിയത്.

നിഖിലയുടെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ അത്യാവശ്യം വായ് നോക്കുന്ന ആളാണ്. പക്ഷെ മമ്മൂക്കയെ ഞാന്‍ വായ് നോക്കിയത് ആയിരുന്നില്ല.

മമ്മൂക്ക സംസാരിച്ചുകൊണ്ടിരുന്നത് ഞാന്‍ കേട്ടിരുന്ന ഒരു മൊമെന്റ് ആയിരുന്നു. അത് ആ ടൈമിംഗില്‍ എടുത്തത് കൊണ്ട് വായില്‍ നോക്കുന്നത് പോലെയായി പോയി. അത് ബിജിഎമ്മൊക്കെ ഇട്ട് ആളുകള്‍ ആഘോഷിച്ചു.

സിനിമ കാണാനായി തിയേറ്ററില്‍ പോയ സമയത്ത് കുറച്ച് മമ്മൂക്ക ഫാന്‍സ് എന്റെ അടുത്ത് വന്നു. ഞങ്ങള്‍ക്ക് ഭയങ്കര ദേഷ്യമായിരുന്നു നിങ്ങളോടെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ഞങ്ങളുടെ ഉളളിലുളള മമ്മൂക്കയെയാണ് നിങ്ങള്‍ നോക്കി കൊണ്ടിരുന്നതെന്ന് പറഞ്ഞു.

പിന്നെ മമ്മൂക്കയെ ആണല്ലോ നോക്കുന്നതെന്ന് തോന്നിയപ്പോള്‍ ഒരുപാട് ഇഷ്ടം വന്നുവെന്നും അവര്‍ പറഞ്ഞു. എല്ലാ ഫാന്‍സിനോടും എനിക്ക് പറയാനുളളത്, മമ്മൂക്കയെ ഞാന്‍ കണ്ണുവയ്ക്കുകയായിരുന്നില്ലെന്നും നിഖില പറഞ്ഞു.

അതേ സമയം ഈ വിഷയത്തില്‍ ഐശ്വര്യ ലക്ഷ്മി ഉള്‍പ്പടെയുള്ളവര്‍ നിഖിലയെ ട്രോളിയിരുന്നു. ‘ഈ ട്രോള്‍ ഞാനും പങ്കുവെക്കുന്നു, കൊല്ലരുത് എന്നായിരുന്നു ട്രോളിന് ഐശ്വര്യ നല്‍കിയ കമന്റ്.

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റില്‍ ജെസ്സി എന്ന അധ്യാപികയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്.

ഈ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം തീയറ്ററിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.

Related posts

Leave a Comment