സുഗന്ധം പരത്തുന്ന പെണ്‍കുട്ടി ! ശരീരത്തില്‍ ഒന്നു തടവിയാല്‍ മതി പിന്നെ സുഗന്ധത്തിന്റെ വരവായി ! വിചിത്രവാദവുമായി യുവതി…

തന്റെ ശരീരത്തില്‍ തടവിയാല്‍ സുഗന്ധം ഉണ്ടാകുന്നുവെന്ന് യുവതിയുടെ അവകാശവാദം.വിയറ്റ്നാമിലെ സോക് ത്രാങ് പ്രവശ്യ സ്വദേശിയായ ഡാങ് തി ത്യോയാണ് വിചിത്ര അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

ഡാങിന്റെ ചര്‍മ്മത്തില്‍ തടവുമ്പോള്‍ പ്രകൃതിദത്തമായ ഗന്ധം പുറപ്പെടുവിക്കും. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തന്റെ ശരീരത്തിലുള്ള പ്രത്യേക കഴിവ് കണ്ടെത്തിയതെന്ന് ഡാങ് പറയുന്നു.

ഡാങിനെക്കുറിച്ച് പ്രചരിക്കുന്ന കഥയിങ്ങനെ…ഒരു ദിവസം ഡാങ് തന്റെ ജോലിയെല്ലാം തീര്‍ത്ത് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.

വളരെ നേരം ജോലി ചെയ്തത് കൊണ്ടാകാം ഡാങിന്റെ കൈകള്‍ക്കും കാലുകള്‍ക്കും വേദന അനുഭവപ്പെട്ടു. അവള്‍ കൈകളും കാലുകളും തടവാന്‍ തുടങ്ങി.

അപ്പോഴാണ് വായുവില്‍ നിന്ന് പ്രത്യേകതരം സുഗന്ധം അനുഭവപ്പെട്ടത്. തന്റെ ശരീരത്തില്‍ നിന്ന് തന്നെയാണ് ആ ഗന്ധം വരുന്നതെന്ന് യുവതി അപ്പോള്‍ തിരിച്ചറിയുകയായിരുന്നു.

ഇതേക്കുറിച്ച് ഡാങ് പറയുന്നതിങ്ങനെ…’പകല്‍ സമയത്ത്, നിങ്ങള്‍ക്ക് സുഗന്ധം മണക്കണമെങ്കില്‍ കൈകള്‍ കൊണ്ട് ശരീരത്തില്‍ തിരുമ്മണം, എന്നാല്‍ രാത്രിയില്‍ എന്റെ ശരീരത്തില്‍ നിന്നും എന്റെ ചുറ്റമുള്ളവര്‍ക്ക് സുഗന്ധം ശ്വസിക്കാന്‍ സാധിക്കും.

മീറ്ററുകള്‍ അകലെ ഇരുന്നാല്‍ പോലും സുഗന്ധം ശ്വസിക്കാന്‍ കഴിയും’, യുവതി ഡോക് ലാ ബിന്‍ഹ് ട്യോങ് യൂട്യൂബ് ചാനലിനോട് പറഞ്ഞു.

‘തന്റെ ശരീരത്തിലെ ചില ഭാഗങ്ങളില്‍ മറ്റു ഭാഗങ്ങളേക്കാള്‍ കൂടുതല്‍ സുഗന്ധം ഉണ്ടാകാറുണ്ട്. പകല്‍ സമയത്തേക്കാള്‍ രാത്രിയിലാണ് ഗന്ധം കൂടുതല്‍ അനുഭവപ്പെടുക’, യുവതി അവകാശപ്പെടുന്നു. അവളുടെ ആര്‍ത്തവ സമയത്ത് ശരീരം പുറപ്പെടുവിക്കുന്ന സുഗന്ധത്തിന്റെ തീവ്രത 10 ശതമാനമായി കുറയും. പൂര്‍ണ്ണ ചന്ദ്രനിലോ അല്ലെങ്കില്‍ ചാന്ദ്ര കലണ്ടറിലുള്ള ആദ്യ ദിവസമോ ആയിരിക്കും ഏറ്റവും കൂടുതല്‍ ഗന്ധം ഉണ്ടാകുക.

സോഷ്യല്‍ മീഡിയയില്‍ ഡാങിന് വന്‍ സ്വീകാര്യതയാണ് ഉള്ളത്. യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയ്ക്ക് 1.7 മില്യണിലധികം കാഴ്ചക്കാരെ കിട്ടി.

Related posts

Leave a Comment