ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലേക്കു കൊണ്ടുപോയ യുവാവിനെ മറ്റൊരു യുവതി തടഞ്ഞു;പിന്നീട് സംഭവിച്ചത്…

mmm600ഡല്‍ഹി: മനുഷ്യത്വരഹിതമായ വാര്‍ത്തകള്‍ ഇന്ത്യയില്‍ അനുദിനം പെരുകുകയാണ്. നിറ ഗര്‍ഭിണിയായ ഭാര്യയുമായി ആശുപത്രിയിലേക്കു പോയ യുവാവിനെ  മറ്റൊരു യുവതി തടഞ്ഞതാണ് ഇക്കൂട്ടത്തില്‍ അവസാനത്തേത്. ഗാസിയാബാദിനും മോഡിനഗറിനും ഇടയില്‍ എന്‍എച്ച് 8ലാണ് ഈ സംഭവം നടന്നത്.

നിറ ഗര്‍ഭിണിയായ ഭാര്യയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവാവിന്റെ കാര്‍ എതിരേ വന്ന യുവതിയുടെ ഓഡി കാറില്‍ തട്ടുകയായിരുന്നു. കാര്‍ നിര്‍ത്തി ഇറങ്ങിവന്ന യുവതി യുവാവിന്റെ കാര്‍ തടയുകയും കാറില്‍ നിന്നു താക്കോല്‍ ഊരിയെടുക്കുകയുമായിരുന്നു. ഈ സംഭവം ആരോ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഗര്‍ഭിണിയായ യുവതി വേദനകൊണ്ടു പുളയുന്നതും ഇവരുടെ മകന്‍ വിഷമത്തോടെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

യുവാവ് താക്കോലിനു വേണ്ടി യാചിച്ചെങ്കിലും യുവതി താക്കോല്‍ നല്‍കാന്‍ കൂട്ടാക്കിയില്ല. അടുത്തകൂടി നിന്നവരുടെ അഭ്യര്‍ഥനയും യുവതി മാനിച്ചില്ല. പോലീസെത്തിയിട്ടും അയയാഞ്ഞ യുവതിയ്ക്കുനേരെ ഒടുവില്‍ നാട്ടുകാര്‍ തിരിയുകയായിരുന്നു. ഇതോടെ രംഗം അത്രപന്തിയല്ലെന്നു മനസിലായ യുവതി താക്കോല്‍ കൈമാറാമെന്നു സമ്മതിച്ചു. എന്നിരുന്നാലും യുവാവിന്റെ കൈയ്യില്‍ കൊടുക്കാതെ താക്കോല്‍ വലിച്ചെറിഞ്ഞാണ് യുവതി കലിപ്പു തീര്‍ത്തത്. എന്തായാലും ഇതിനകം വീഡിയോ വൈറലായിക്കഴിഞ്ഞു.

Related posts