ഇരുമ്പ് ദണ്ഡ് വയറ്റിൽ തുളച്ച് കയറ്റിയ നിലയിൽ; കുറ്റിക്കാട്ടിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി

വ​യ​റ്റി​ൽ ഇ​രു​മ്പ് ദ​ണ്ഡ് തു​ള​ച്ച് ക​യ​റി​യ നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​ഹ് ജി​ല്ല​യി​ൽ കാ​ളി ന​ദി​യു​ടെ തീ​ര​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 

വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ന്ന് അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​എ​സ്പി) ധ​ന​ഞ്ജ​യ് കു​ശ്വാ​ഹ പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് മു​മ്പ് യു​വ​തി ബ​ലാ​ത്സം​ഗത്തിനിരയായോ എ​ന്ന് റി​പ്പോ​ർ​ട്ട് വ​ന്ന​തി​ന് ശേ​ഷം വ്യ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബാ​ഗ്ബാ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് കു​റ്റ​കൃ​ത്യം ന​ട​ന്നത്. മ​രി​ച്ച യു​വ​തി​യെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും കു​ശ്വാ​ഹ പ​റ​ഞ്ഞു.

Related posts

Leave a Comment