ബാങ്കില്‍ ക്യൂ നിന്ന യുവതി പ്രസവിച്ചു! ഭര്‍ത്താവിന്റെ മരണത്തിലുള്ള നഷ്ടപരിഹാരത്തുക വാങ്ങാനെത്തിയതാണു യുവതി

BABY1കാണ്‍പുര്‍: നോട്ട് നിരോധനത്തെത്തുടര്‍ന്ന് പണത്തിനായി ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ യുവതി പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ ദേഹത് ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലാണു സംഭവം. ഭര്‍ത്താവിന്റെ മരണത്തിലുള്ള നഷ്ടപരിഹാരത്തുക വാങ്ങാനെത്തിയതാണു സര്‍വേഷ എന്ന യുവതി.

ഭര്‍തൃമാതാവുമൊത്തു തുടര്‍ച്ചയായ രണ്ടാം ദിവസമാണു യുവതി ബാങ്കിലെത്തിയത്. ക്യൂ നില്‍ക്കവെ സര്‍വേഷയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്നു പണമെടുക്കാനെത്തിയ സ്ത്രീകളുടെ ശുശ്രൂഷയിലാണ് യുവതി പ്രസവിച്ചത്.

കുഞ്ഞിന് കുഴപ്പൊന്നുമില്ലെങ്കിലും യുവതിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ഭര്‍തൃമാതാവ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍വേഷയുടെ ഭര്‍ത്താവ് അശ്വേന്ദ്ര വാഹനാപകടത്തില്‍ മരിച്ചത്.

Related posts