ഭര്‍ത്താവിനെ ഉപേക്ഷിച്ച് പാകിസ്ഥാന്‍കാരന്റെയൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് ദാരുണാന്ത്യം; യുവതി മദ്യത്തിനടിമയെന്ന് കൊലപാതകി

pak600ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് പാകിസ്ഥാന്‍കാരനായ കാമുകന്റെ കൂടെ ഒളിച്ചോടിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഉല്ലാസ്‌നഗറിലെ പ്ലേഗ്രൗണ്ടില്‍ നിന്നാണ് വന്ദന് ജഗ്താപ് എന്ന26കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പാകിസ്ഥാന്‍കാരനായ സൂരജ് ഷിജനാനി എന്ന യുവാവിനൊപ്പമാണ് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇവര്‍ കടന്നു കളഞ്ഞത്.

കുറേനാളുകളായി വന്ദനയെക്കുറിച്ച് ഒരു വിവരവുമില്ലാഞ്ഞതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒടുവില്‍ ഫെബ്രുവരി 27ന് മൃതദേഹം ഒരു കളിസ്ഥലത്തു നിന്നും കണ്ടെടുക്കുകയായിരുന്നു. കൊലപാതകിയെ പോലീസ് പിടിച്ചിട്ടുണ്ട്. മദ്യത്തിനടിമയായ യുവതി തന്റെ കൈയ്യില്‍ നിന്നും പണം തട്ടിയെടുത്തെന്നും ഇതാണ് കൊലപാതകത്തിലേക്കു നയിച്ചെന്നുമാണ് പ്രതി പറയുന്നത്. കത്തി കൊണ്ടു കുത്തിയാണ് വന്ദനയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു.

Related posts