വി​മാ​ന​ത്തി​നു​ള്ളി​ല്‍ യു​വ​തി​യ്ക്ക് സു​ഖ പ്ര​സ​വം ! സ​ഹാ​യ​വു​മാ​യി വി​മാ​ന​ജീ​വ​ന​ക്കാ​ര്‍…

വി​മാ​ന​ത്തി​നു​ള്ളി​ല്‍ ഫി​ലി​പ്പീ​ന്‍ സ്വ​ദേ​ശി​നി​യ്ക്ക് സു​ഖ​പ്ര​സ​വം. ചൊ​വ്വാ​ഴ്ച കു​വൈ​ത്തി​ല്‍ നി​ന്നും ഫി​ലി​പ്പീ​ന്‍​സ് ത​ല​സ്ഥാ​ന​മാ​യ മ​നി​ല​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കു​വൈ​ത്ത് എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന​ത്തി​ലാ​ണ് യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

കെ​യു417 വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. കു​വൈ​ത്തി​ല്‍ നി​ന്നും മ​നി​ല​യി​ലേ​ക്ക് ഏ​താ​ണ്ട് ഒ​ന്‍​പ​തു മ​ണി​ക്കൂ​റി​ലേ​റെ​യാ​ണ് യാ​ത്രാ ദൈ​ര്‍​ഘ്യം.

വി​മാ​ന ജീ​വ​ന​ക്കാ​രാ​ണ് യു​വ​തി​യു​ടെ പ്ര​സ​വം കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് കു​വൈ​ത്ത് എ​യ​ര്‍​വേ​യ്‌​സ് അ​റി​യി​ച്ചു.

ജീ​വ​ന​ക്കാ​ര്‍ അ​വ​രു​ടെ ഡ്യൂ​ട്ടി പ്രൊ​ഫ​ഷ​ണ​ലാ​യി ചെ​യ്തു​വെ​ന്നും ക​മ്പ​നി പ്ര​തി​ക​രി​ച്ചു. ജീ​വ​ന​ക്കാ​ര്‍​ക്ക് ക​മ്പ​നി ന​ല്‍​കു​ന്ന കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​മാ​ണ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തെ​ന്നും കു​വൈ​ത്ത് എ​യ​ര്‍​വേ​യ്‌​സ് ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു.

വി​മാ​ന​ത്തി​നു​ള്ളി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചി​ല ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

കു​വൈ​ത്ത് എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന​ത്തി​ന്റെ ക്യാ​ബി​ന്‍ ക്രൂ ​അം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ളു​ടെ കൈ​യ്യി​ല്‍ കു​ഞ്ഞ് കി​ട​ക്കു​ന്ന ചി​ത്ര​മാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

ചു​റ്റും കൂ​ടി​യി​രി​ക്കു​ന്ന മ​റ്റു അം​ഗ​ങ്ങ​ളു​ടെ മു​ഖ​ത്തെ സ​ന്തോ​ഷ​വും വ്യ​ക്തം.

Related posts

Leave a Comment